സിദ്ദിഖിനെയും രഞ്ജിത്തിനെയും സിനിമയില്‍ നിന്ന് വിലക്കാനാകില്ല: രണ്‍ജി പണിക്കർ

ഒരാളുടെ കലാപ്രവർത്തനത്തെ വിലക്കാൻ ആകില്ലെന്നും വേണമെങ്കിൽ ബഹിഷ്‌കരിക്കാൻ മാത്രമേ സാധിക്കൂവെന്നും നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും വിവേചനമുണ്ട്. ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ നടൻ സിദ്ദിഖിനെയും സംവിധായകൻ രഞ്ജിത്തിനെയും സിനിമയിൽ നിന്ന് മാറ്റി നിർത്താനോ വിലക്കാനോ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാമേഖലകളിലും സ്ത്രീകൾക്കെതിരേ വിവേചനമുണ്ട്. യാഥാർഥ്യമെന്തെന്നോ ആരോപണം മാത്രമാണോ എന്നതെല്ലാം വരും ദിവസങ്ങളിൽ അറിയാം. നിയമനടപടികൾ എടുക്കേണ്ടത് സർക്കാറാണ്. രഞ്ജിത്തിന്റെ രാജി അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നിയതുകൊണ്ടാണ് മാറി നിന്നത്. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാറ്റങ്ങൾ വരണം.

സിനിമ വലിയ ജനശ്രദ്ധ ലഭിക്കുന്ന മേഖലയാണ്. അതുകൊണ്ടാണ് ആരോപണങ്ങൾ ചർച്ചയാകുന്നത്. അടിസ്ഥാനപരമായി സർക്കാർ നിയമിച്ച കമ്മിറ്റിയാണ്. സർക്കാർ വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ രഞ്ജിത്തും സിദ്ദിഖും കുറ്റാരോപിതരാണ്. അവർ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടില്ല. അതുകൊണ്ടു അവരുടെ സർഗാത്മകതയെ തടയാൻ സാധിക്കില്ല. അവരെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ സാധിക്കില്ല. പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമല്ല- രൺജി പണിക്കർ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments