KeralaNews

പിആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: 2024ലെ പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പിആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് രണ്ട് കോടി രൂപ പാരിതോഷികമായി നൽകാൻ തീരുമാനമെടുത്തത്. പാരിസ് ഒളിമ്പിക്സോടെ രാജ്യാന്തര ഹോക്കിയിൽനിന്ന് ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യയ്‌ക്ക് വെങ്കലം നേടിക്കൊടുത്ത ബ്രിട്ടനെതിരായ മത്സരമായിരുന്നു കരിയറിലെ അവസാന മത്സരം.

ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യന്‍ സീനിയര്‍ ഹോക്കി ടീമില്‍ അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചിരുന്നു. ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായും നിയമിച്ചിരുന്നു. പാരിസ് ഒളിംപിക്‌സിനു പിന്നാലെ കേരളത്തില്‍ തിരിച്ചെത്തിയ ശ്രീജേഷിന് അധികൃതരും ആരാധകരും ചേര്‍ന്ന് വമ്പിച്ച സ്വീകരണമാണ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *