സിനിമാമേഖലയിലെ ചൂഷകരില്‍ പ്രമുഖരുമുണ്ടെന്ന് ഹേമ്മ കമ്മിറ്റി റിപ്പോർട്ട്. സത്യം വെളിപ്പെടുത്തിയാല്‍ ഇവരുടെ പ്രതികാരം നേരിടണം. സിനിമയില്‍ വിലക്കും, ഫാന്‍സ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കും. അതേസമയം, സിനിമയിലെ നര്‍ത്തകര്‍ ഹേമ കമ്മിറ്റിയംഗങ്ങളുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ടില്‍. മൊഴി നല്‍കാനെത്തിയത് രണ്ടുപേര്‍ മാത്രം, അവരും സിനിമാ മേഖലയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞില്ല.
സിനിമയിലെ പ്രുഖര്‍ പോലും സ്ത്രീകളെ ശാരീരികമായി ചൂഷണം ചെയ്തതായി ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടിലെ 48–ാം പേജ് വ്യക്തമാക്കുന്നു. സിനിമയില്‍ ടൈറ്റില്‍ ക്യാരക്ടര്‍ ഒരു ചെയ്ത നടി കമ്മിറ്റിക്ക് നല്‍കിയ മൊഴിയും ഞെട്ടിക്കുന്നതാണ്. സിനിമയില്‍ കരാര്‍ ഒപ്പുവെച്ചപ്പോള്‍ തനിക്ക് കംഫര്‍ട്ട് ആയ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂ എന്ന് നടി വ്യക്തമാക്കിയിരുന്നെങ്കിലും, ചിത്രീകരണം പകുതിയായപ്പോള്‍ ശരീരം പ്രദര്‍ശിപ്പിക്കാനും ചുംബനരംഗത്തിനും നിര്‍ബന്ധിച്ചതോടെ നായികാ പദവി വേണ്ട എന്ന് തീരുമാനിച്ച് പിന്‍വാങ്ങിയ നടിയെ സംവിധായകന്‍ ഭീഷണിപ്പെടുത്തി. ഹോട്ടലിലേക്ക് എത്താന്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അവസരങ്ങള്‍ക്കായി ശരീരം നല്‍കുന്നത് തെറ്റില്ലെന്ന കരുതുന്ന നടിമാരും കോംപ്രമൈസ് ചെയ്യുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്ന അമ്മമാരുമുണ്ടെന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് തുറന്നുകാണിക്കുന്നു.
സഹകരിക്കുന്ന നടിമാര്‍ക്ക് കോഡ് പേരുകള്‍ പോലുമുണ്ട്. ഒരു പ്രമുഖ നടി കരിയറില്‍ വിജയിക്കാന്‍ കാരണം ഇത്തരത്തില്‍ അഡ്ജ്സ്റ്റ് ചെയ്തതാണ് എന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ശരീരം നല്‍കിയാണ് സിനിമയില്‍ സ്ത്രീകള്‍ തുടരുന്നത് എന്ന വ്യാപകമായി പ്രചാരണം നടത്തുന്നുന്നതില്‍ സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു.
ആലിംഗന സീനിന് ഇരുപതോളം റീടേക്കുകള്‍ എടുക്കുമെന്നും മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനിര്‍ക്കുന്നുണ്ടെന്നും മൊഴികളുണ്ട്. ചില സംവിധായകര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ചില രംഗങ്ങള്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കുമെന്നും എന്നാല്‍ അതിന് തയ്യാറല്ലെന്ന് അറിയിച്ചപ്പോള്‍ ബ്ലാക്ക്മെയിലിങും ഭീഷണിയും നേരിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാല്‍ ആ നിമിഷം സിനിമാ മേഖലയില്‍ നിന്ന് പുറത്താക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ആരംഭിക്കുന്നത് the sky is full of mysteries എന്ന വാചകങ്ങളോടെയാണ്. 43 പേരാണ് കമ്മിറ്റിക്ക് മൊഴി നല്‍കിയത്.
സാംസ്‌കാരിക വകുപ്പിലെ വിവരാവകാശ ഓഫീസറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നുവെന്നും അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നുവെന്ന മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് വ്യാപകമാണ്. കാണുന്നത് പുറമെയുള്ള തിളക്കം മാത്രമാണ്. ആരെയും നിരോധിക്കാന്‍ ശക്തിയുള്ള സംഘടന. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കും. സഹകരിക്കുന്ന നടിമാര്‍ക്ക് കോഡ് പേരുകള്‍.
ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. 281-ാം പേജിലാണുള്ളത്. പലരെയും പഠനത്തിന് അയക്കേണ്ടതുണ്ട്. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.