സാലറി ചലഞ്ച്: ജീവനക്കാരിൽ നിന്ന് പിടിക്കുന്നത് അഞ്ച് ദിവസത്തിൽ കൂടുതൽ ശമ്പളം

Cm Pinarayi Vijayan

ഒരു ദിവസത്തെ ശമ്പളം കണക്കാക്കിയ ‘കെ.എം എബ്രഹാം ഫോർമുല’യിലൂടെ സർക്കാരിന് അധികമായി ലഭിക്കുന്നത് കോടികൾ

വയനാട് പുനരധിവാസ പ്രവർത്തനത്തിനുവേണ്ടി സർക്കാർ ജീവനക്കാരില്‍ നിന്ന് പിരിച്ചെടുക്കുന്നത് 5 ദിവസത്തെ ശമ്പളത്തിലേറെ. ആഗസ്റ്റ് മാസത്തെ മൊത്ത ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ശമ്പള തുക കണക്കാക്കുന്നത്. മൊത്ത ശമ്പളത്തിൻ്റെ മുപ്പതിലൊന്നായി ഒരു ദിവസത്തെ ശമ്പളം കണക്കാക്കണം എന്നാണ് ഇന്നലെ പുറത്തിറങ്ങിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

ആഗസ്റ്റ് മാസം 31 ദിവസമുണ്ട്. അതുകൊണ്ട് തന്നെ ഒരു ദിവസത്തെ ശമ്പള തുക കണക്കാക്കേണ്ടത് മൊത്ത ശമ്പളത്തിൻ്റെ മുപ്പത്തൊന്നിൽ ഒന്നാണ്. സർക്കാർ ഉത്തരവിൽ തന്ത്രപൂർവ്വം മുപ്പതിലൊന്നായി കണക്കാക്കണം എന്ന് സൂചിപ്പിച്ചിരിക്കുന്നതിനാൽ ശമ്പളം പിടിക്കുക അഞ്ച് ദിവസത്തിൽ കൂടുതൽ എന്ന് വ്യക്തം.

ഉദാഹരണത്തിന് 60000 രൂപ ശമ്പളം വാങ്ങിക്കുന്ന ഒരാളിന് സർക്കാർ ഉത്തരവ് പ്രകാരം ഒരു ദിവസം ശമ്പളമായി ലഭിക്കുന്നത് 2000 രൂപ. അഞ്ച് ദിവസത്തെ ശമ്പളം 10,000 രൂപ സാലറി ചലഞ്ച് വഴി ഖജനാവിൽ എത്തും. യത്ഥാർത്ഥത്തിൽ 60000 രൂപ വാങ്ങിക്കുന്ന ഒരാളുടെ ഒരു ദിവസത്തെ ശമ്പളം 1935 രൂപ ആണ് ( 60000/31). അഞ്ച് ദിവസത്തെ ശമ്പളം 9675 രൂപ യാണ് ജീവനക്കാരിൽ നിന്ന് പിടിക്കേണ്ടത്.

325 രൂപ കൂടുതൽ സർക്കാർ പിടിക്കും എന്ന് കണക്കുകളിൽ വ്യക്തം. 6 ലക്ഷം സർക്കാർ ജീവനക്കാർ സംസ്ഥാനത്തുണ്ട്. ഒരാളുടെ കയ്യിൽ നിന്ന് ഇതേ മാതൃകയിൽ ശരാശരി 200 രൂപ കൂടുതൽ പിടിച്ചാൽ ഖജനാവിൽ എത്തുന്നത് 12 കോടി രൂപയാണ്.

ഒരു ദിവസത്തെ ശമ്പളം കണക്കാക്കാൻ സർക്കാർ മുപ്പതിലൊന്ന് ദിവസത്തിൻ്റെ കണക്ക് കൊണ്ട് വന്നതു കൊണ്ട് ഖജനാവിൽ അധികമായി കോടികൾ എത്തും എന്ന് വ്യക്തം. കെ.എം. എബ്രഹാം ആണ് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത് എന്നാണ് സെക്രട്ടറിയേറ്റിൽ നിന്ന് ലഭിക്കുന്ന സൂചന. മുപ്പതിലൊന്നായി കണക്കാക്കിയിൽ കോടികൾ കൂടുതൽ കിട്ടും എന്ന് എബ്രഹാമിന് അറിയാം.

1 2 votes
Article Rating
Subscribe
Notify of
guest
25 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Sasi C S
Sasi C S
3 months ago

മുഖ്യമന്ത്രിയുടെ ഒരു മാസത്തെ ശംബളം എത്രയാ?.. ഒരു ലക്ഷമോ അതോ രണ്ടര ലക്ഷമോ?… ജീവനക്കാരെ മാത്രം കുത്തിപ്പിഴിഞ്ഞാൽ മതിയോ?….

സന്തോഷ്‌
സന്തോഷ്‌
3 months ago
Reply to  Sasi C S

മുഖ്യമന്ത്രിയുടെ ശമ്പളം അവന്റെ മോൾക്കുള്ളതാ. അത് വിട്ട് ഒരു കളിയും വേണ്ട

Remeshchandran
Remeshchandran
3 months ago

നാണം ഉണ്ടോ —😄😂

Mohammad Siddiqu
Mohammad Siddiqu
3 months ago
Reply to  Sasi C S

ബസ്സിൽ കണ്ടക്ടർ ടിക്കറ്റ് എടുക്കേണ്ടത് ഇല്ലല്ലോ?

Binu
Binu
3 months ago

വല്ലാത്ത കണക്ക് തന്നെ. 28 ദിവസമുള്ള ഫെബ്രുവരിമാസമായാലും, 30 ദിവസമുള്ള മാസമായാലും, 31 ദിവസമുള്ള മാസമായാലും 30 ദിവസത്തെ ശമ്പളമാണ് എല്ലാ ജീവനക്കാർക്കും ലഭിക്കുക. ഒരു ദിവസത്തെ ശമ്പളം ഏത് മാസമായാലും 30 കൊണ്ടാണ് ഹരിക്കുക. നീ ഒക്കെ എന്ത് വിഷജന്തു ആണെടോ….?

ജോസി
ജോസി
3 months ago
Reply to  Binu

വെറുതെ അല്ല

Sivadasan
Sivadasan
3 months ago
Reply to  Binu

അതെവിടെയാ പറഞ്ഞിരിക്കുന്നത്. ലീവ് സറണ്ടറിന്നുമാത്രമാണ് അതു ബാധകം. ബുദ്ധിമാനായ മറ്റൊരു…….. പണ്ടു പറഞ്ഞിറക്കിയ ഉത്തരവിനാൽ 28 ദിവസം വിറ്റും 30 ദിവസത്തെ ശമ്പളം വാങ്ങുന്ന ബുദ്ധിമതികളായ സ. ഉദ്ദ്യോഗസ്ഥരുടെ അടവിനെ തടയാൻ കൊണ്ടു വന്ന നിയമത്തിലലേ അതുള്ളൂ…….?

Abdul
Abdul
3 months ago
Reply to  Binu

അക്ഷരം തെറ്റാതെ വിളിക്കാം … ന്യായീകരണ കമ്മി

Shaji
Shaji
2 months ago
Reply to  Binu

ഫെബ്രുവരിയില്‍ പണിമുടക്കിയാല്‍ 30ല്‍ ഒന്നല്ലല്ലോ 28/ല്‍ 1 കുറവ് ചെയ്യാറുണ്ടല്ലല്ലോ.. അതിന് വേറേ നിയമമാണോ..

nasriya
nasriya
3 months ago

ingne cheyyan padilla..aardeym salary pidich vangan sarkar n avakashamilla..avar joli cheythitaan salary kodkunath athenth cheyyanam enn avaraan theerumanikkendath..pidich vangunnathum arinj nalkunnathum thammil orupaad vyathasam und.. alrdy kitiya fund thikayatha sahajaryam aanenkil janangal sahayikim..

Ashalatha
Ashalatha
3 months ago

നാട് കണ്ടതിൽ വച്ച് ഏറ്റവും’ ദാരുണമായ ദുരന്തമുഖത്ത് കുത്തി തിരുപ്പുമായി ഇറങ്ങുന്ന മലയാളം മീഡിയ ഇരിക്കുന്നിടം ഉരുൾപൊട്ടിയാലും ഇതുപോലെ ഇറങ്ങുമോ? ജീവനക്കാർ സ്വമനസാലെ ദുരന്തത്തിൽ ജീവൻ മാത്രം കിട്ടിയ ഒരു കൂട്ടം ഹതഭാഗ്യരെ ‘ജീവിതത്തിലേയ്ക്ക് വീണ്ടും കൈ പിടിച്ച് കയറ്റാൻ തയ്യാറാക്കുന്നു എന്നറിയുമ്പോൾ സഹിക്കാനാവാത്ത മീഡിയേ സ്വന്തം വീടും കുടുംബത്തെയും ഒന്നു സങ്കല്പിച്ച് നോക്കിയാൽ തീരാവുന്നതേ ഉള്ളു ഈ ദണ്ഡം, .

ജിഷ്ണു
ജിഷ്ണു
3 months ago
Reply to  Ashalatha

ജീവനക്കാരൻ ജോലി ചെയ്ത് സമ്പാദിയ്ക്കുന്ന പണം അത് എന്ത് ചെയ്യണം എന്ന് ayaal ആണ് തീരുമാനിക്കുന്നത്. ഇത് വരെ കിട്ടിയ 200 കോടി ഉപയോഗിച്ച് 400 വീട്ടുകാർക്ക് 50 ലക്ഷം രൂപ കൊടുക്കാം. അതുമതി അവർക്ക് നല്ല ഒരു വീട് വച്ച് താമസിക്കാൻ….enittum ജീവനക്കാരുടെ അടുത്ത് നിന്ന് ഗുണ്ടപ്പിരിവ് നടത്തി 400 കോടി രൂപ സർക്കരിന്….എന്തിന്?

Albert Mathew
Albert Mathew
3 months ago
Reply to  Ashalatha

അതിന് ദുരന്തം ഉണ്ടായവർക്ക് 75 ലക്ഷം കൊടുത്താലും പിന്നെയും ലാഭം ആണ് സർക്കാരിന്. അവർക്ക് വേറെ ഒന്നും കൊടുക്കേണ്ടല്ലോ. അവർ എവിടെയെങ്കിലും സ്ഥലം വാങ്ങി ജീവിച്ചോളും. ഇത് ഈ ഫണ്ട്‌ മുഴുവൻ തിന്നു തീർക്കും അതിനു ഉദാഹരണം പേഴ്സണൽ സ്റ്റാഫിന്റെ കുടിശിക തീർക്കുന്നത്. പിന്നെ കൈയിട്ട് വാരൽ നടക്കില്ല കേട്ടോ.

Prasanna kumar
Prasanna kumar
3 months ago

ഉടായിപ്പ് വഴിയിലൂടെ ബോധപൂർവ്വം ചാനലൈസ് ചെയ്തു വിടുന്നു ചർച്ച്.31 വച്ചു കൂട്ടണമൊ 30 ദിവസം വച്ചു കൂട്ടണ mo എന്ന് അല്ല ചർച്ച വേണ്ടത്. Opt ഔട്ട്‌ ചെയ്യാൻ പിന്നെ തുക നിശ്ചയം ചെയ്യാൻ വ്യക്തി കൾക്ക് സ്വാതന്ത്ര്യം കൊടുക്കണം.

Pratap
Pratap
3 months ago

എടാ മരപ്പൊട്ട എല്ലാ മാസവും 30 ദിവസം മാത്രമാണ് ശമ്പളം അതിൽ കൂടുതൽ ദിവസം ഉണ്ടായാലും കുറവായാലും വ്യത്യാസമില്ല 🤪🤣🤣🤣

FJT
FJT
3 months ago
Reply to  Pratap

(60000×12)÷365= 1973 ആണ് ഒരു ദിവസത്തെ വേതനം

Pramod
Pramod
3 months ago
Reply to  FJT

365.25 കൊണ്ട് ഹരിക്ക്.. കണക്ക് കണക്കായിരിക്കണം

ജീജി
ജീജി
3 months ago

പൊതു ജനങ്ങളെ ആശയകുഴപ്പത്തിലാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള അബദ്ധജടിലമായ ഒരു പോസ്റ്റ്‌ അല്ലാതെ വേറെ ഒന്നുമില്ല.
സർക്കാർ ജീവനക്കാർ എന്നത് എല്ലാവരും പൊതു സേവകരാണ്.. എല്ലാവരും കുറഞ്ഞത് 5 ദിവസത്തെ ശമ്പളം നൽകാമെന്ന് അഭ്യർത്ഥനയാണ് നടത്തിയത്.. ആരുടെയും താല്പര്യം ഇല്ലാതെ നിർബന്ധിച്ചു റിക്കവറി നടത്തുന്നില്ല. മുഖ്യമന്ത്രി അടക്കം മന്ത്രി സഭയിലെ എല്ലാവരും ശമ്പളം നൽകി കഴിഞ്ഞാണ് സർക്കാർ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്താണ് 5 ദിവസം ശമ്പളം കൊടുക്കുന്ന ധാരണ ഉണ്ടായത്.

ഇതേപോലെ ഒരു ദുരന്തം ഉണ്ടാകുമ്പോ, കൈ കെട്ടി മാറി നിൽക്കുന്നവർ അല്ല കേരളത്തിലെ പൊതു സമൂഹം. ദുരന്തമുഖത്ത് എല്ലാ ദിവസവും ഉണർന്നു പ്രവർത്തിച്ചത് തന്നെ സർക്കാർ ഉദ്യോഗസ്ഥർ ആണ്… റവന്യൂ, പോലീസ്, ആരോഗ്യം, ഫയർ ഫോഴ്‌സ്, തദ്ദേശ സ്വയം ഭരണവകുപ്പ്, അങ്ങനെ വകുപ്പ് ഉദ്യോഗസ്ഥർ ആണ് അവിടെ എത്തി അവരെ രക്ഷിക്കാൻ ഒപ്പം നിന്നത്.. ഇങ്ങനെ ഒരു ദുരന്തം ഉള്ളപ്പോ ഇത്തരം ഒരു വാർത്ത കൊടുക്കുന്നത് അപക്വമായതാണ്..

മുഖ്യ മന്ത്രി ഒരു പ്രസ്താവന നടത്തിയപ്പോൾ തന്നെ പൊതു സമൂഹം മുഴുവൻ, വയനാടിന്റ രക്ഷയ്ക്ക് സഹായവുമായി ഇറങ്ങി… അവിടെ കുറച്ചു വീട് മാത്രം അല്ല പോയത്. ചിലയിടത്ത് കുടുംബങ്ങൾ മുഴുവൻ.. നമ്മുടെ ആർകെങ്കിലും ഈ സ്ഥിതി വന്നാലോ.. ചിന്തിച്ചാൽ ആർക്കും കൊടുക്കുന്നതിനെ കുറിച്ച് വേവലാതി ഉണ്ടാകില്ല
1) ശമ്പളം ആരിൽ നിന്നും വാങ്ങുന്നത് നിർബന്ധിച്ചു അല്ല
2) ആർക്കും എത്ര വേണേലും തുക നൽകാം
3) ജീവനക്കാരുടെ സംഘടനകളുമായി ആലോചന നടത്തി തീരുമാനം എടുത്തതിന്റെ അടിസ്ഥാനത്തിൽ
4) ജീവനക്കാർ സർക്കാരിന്റെ ഒരു ഭാഗം.. പ്രത്യേകിച്ച് പൊതു സേവകർ..കുടുംബത്തിൽ ഒരു ആവശ്യം വരുമ്പോ ആരാ കൂടെ നിൽക്കേണ്ടത്…

10 ദിവസവും 15ദിവസവും ഒരു മാസവും ശമ്പളവും കൈവശ ഭൂമി വരെയും വയനാടിനെ സഹായിക്കാൻ കൊടുത്ത എത്രയോ സർക്കാർ ജീവനക്കാർ നമ്മുടെ ചുറ്റുപാടും ഉണ്ടെന്ന് ഓർക്കണം

ഒരു മാസത്തെ ശമ്പളം 10 തവണയായി കൊടുക്കാൻ സമ്മത പത്രം നൽകിയ ഒരാളാണ് ഞാൻ.വയനാട് നമ്മുടെ സ്വന്തം.. അവിടുത്തെ സഹോദരങ്ങളെ കൈപിടിച്ച് കൊണ്ട് വരേണ്ടത് നമ്മുടെ ഉത്തരവാദിത്തം… വീട് മാത്രം അല്ല നഷ്ടം… നമുക്ക് ആയിരുന്നു ആ ഗതി വന്നിരുന്നത് എന്ന് മാത്രം ആലോചിച്ചാൽ മതി…

Remeshchandran
Remeshchandran
3 months ago
Reply to  ജീജി

നമ്മുടെ സഹോദരങ്ങൾക്കു എല്ലാം നഷ്ടപ്പെട്ടു ജീവച്ഛവം പോലെ ദുരിധസ്വാശ ക്യാമ്പുകളിൽ കഴിയുമ്പോൾ നാണമില്ലാതെ ഒരു ദിവസത്തെ ശമ്പള കണക്കുമായി ഒരു മാധ്യമം, അതിനു കുട്ടുമായി കുറെ —മോൻമാർ കഷ്ടം. നിങ്ങൾക്കോ നിങ്ങളുടെ സഹോദരൻമാർക്കോ ഇങ്ങനെ സംഭവിച്ചാൽ. സൂക്ഷിച്ചോ ഇതു ആർക്കും ഇപ്പോൾ വേണമെങ്കിലും ഉണ്ടാകും 🙏🙏

Rence
Rence
3 months ago
Reply to  ജീജി

Nalla naari

Shaji
Shaji
3 months ago

KM അബ്രഹാമിന് ശംപലവും പലിശയും കൂടി ഒത്തിരി കിട്ടുന്നതല്ലേ

Prof. A K Vasudevan
Prof. A K Vasudevan
3 months ago

മറ്റു സംസ്ഥാനങ്ങളിൽ ഇതുപോലെ ദുരന്തം വന്നപ്പോൾ പോലും കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും, സർവീസ് പെൻഷൻ കാരും എല്ലാം ഒരു ദിവസം മുതൽ മൂന്നു ദിവസം വരെ ഉള്ള ശമ്പളം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസം നിധിയിലേക്ക് നൽകിയിട്ടുണ്ട്. ഇങ്ങനെ പിരിഞ്ഞു കിട്ടിയ ബന്ധ പ്പെട്ട സംസ്ഥാനത്തെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസം നിധിയിലേക്ക് കൈമാറിയിട്ടുണ്ടും ഉണ്ട് ( Ex:- മഹാരാഷ്ട്ര യിലെ ലത്തൂർ ഭൂകമ്പം – 1993 or 1994) : ഗുജറാത്തിലെ ഭൂജ് Earth quake -2002 or 2003)
അതുപോലെ കേരളത്തിൽ സുനാമി വന്നപ്പോൾ ഇതുപോലെ നൽകിയിയിട്ടുണ്ട്.
എല്ലാ ദുരന്തങ്ങളിലും വ്യക്തികളുടെ മരണം, ചികിത്സ, വീട്, businees places കൃഷി മുതലായ നാശനഷ്ട ങ്ങൾക്ക് പുറമെ Road, Drainages , Railway line, Dam, Canal, Water Tank, Water Treatment Plant എയർപോർട്ട്, Harbour, Electricity Line, Transformer, Substation, സർക്കാർ office കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, Bus stand, Machines in Industries etc നശിക്കാറുണ്ട്. അവയെല്ലാം പൂർവസ്ഥിതിയിൽ ആക്കുവാൻ ശത കോടി കൾ തന്നെ വേണ്ടി വരും. കേരളത്തിൽ ജോലി ചെയ്ത്സ ഇവിടെ തന്നെ താമസിക്കുന്ന സർക്കാർ ജീവനക്കാർ, അധ്യാപകരും, പെൻഷൻ കാരും എന്നിവർ അതിനു സഹായിക്കുക തന്നെ വേണം. അതുപോലെ തന്നെ കേരളത്തിൽ സ്ഥിരമായി ജോലി ചെയുന്ന ബാങ്ക്, LIC, കേന്ദ്ര – സംസ്ഥാന പൊതുമേഖല ജീവനക്കാർ, കേരളത്തിൽ തന്നെ നിരവധി വർഷങ്ങൾ ആയി ജോലി ചെയുന്ന റെയിൽവേ, Post office, IT, ED, CBI, തുറമുഖം, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സ്ഥിരം ജീവനക്കാർ എല്ലാം രണ്ടോ മൂന്നോ ദിവസത്തെ ശമ്പളം ഈ നിധി യിലേക്ക് സംഭാവന ചെയ്യണം. എന്തായാലും മറ്റുള്ള ഭൂരിഭാഗം ജനങ്ങളെക്കാളും താരതമെന്യ മെച്ചപ്പെട്ട വേതനം ലഭിക്കുന്നവർ ആണ് സർക്കാർ ജീവനക്കാർ എന്ന് തർക്കം ഇല്ലാത്തതാണ്. കേരളത്തിലെ Pvt മേഖലയിലും Work ചെയ്യുന്നവർ നല്ല ശമ്പളം ലഭിക്കുന്ന കുറെ ഏറെ പേർ ഉണ്ട്. Pvt ഡോക്ടർ മാർ, Pvt വക്കീൽ മാർ, Pvt എഞ്ചിനീയർ മാർ, Techno park,Info park, വിവിധ Pvt കമ്പനി നടത്തിപ്പിക്കുകർ, Real Estate, സിനിമാ Field, Contractor mar, പൂജ Field ഇൽ Work ചെയ്യുന്നവർ etc എന്നിവരിൽ ദിവസവും ധാരാളം പണം കിട്ടുന്നവർ ഉണ്ട്. അവരും ഈ നിധിയിലേക്ക് 1000 രൂപ മുതൽ 05 ലക്ഷം രൂപ വരെ കൊടുക്കുന്നുണ്ട്.
ഈ Fund കൈകാര്യം ചെയുന്നത് സംസ്ഥാനത്തെ Finance, Ravanue Dept കളിലെ മന്ത്രിമാർ, സെക്രട്ടറി മാർ ( IAS ഉദ്യോഗസ്ഥർ ) എന്നിവർ സംയുക്തമായിട്ടാണ്. ഒരു മന്ത്രി സഭ മാറി, പുതിയ ഒരു മന്ത്രിസഭാ വന്നാലും, CMDRF Fund അതേ പടി തുടരുന്നതാണ്. ചിലവാക്കിയ പണത്തിനു Audit ഉണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനം ആയ തിരുവന്തപുരത്തെ C&A Office ആണ് മറ്റു എല്ലാ സർക്കാർ fund വിനിയോഗത്തെയും പോലെ ഈ Fund ചിലവാക്കുന്നതും Audit ചെയുക.

Prasannan
Prasannan
3 months ago

മുപ്പതിൽ ഒന്നാണോ 31ൽ ഒന്നാണോകൂടുതൽ

Nil A
Nil A
2 months ago

സർക്കർ 29 ദിവസം ആയാലും 31 ദിവസം ആയാലും 30 ദിവസത്തെ ശമ്പളം ആണ് കൊടുക്കുന്നത് ഒരു ദിവസം കൂടി എന്ന് വച്ച് ഒരു ദിവസം ശമ്പളം കൂടുതലായോ ഫെബ്രുവരി മാസം 28 അല്ലെങ്കിൽ 29 ദിവസം ആകുമ്പോൾ ഒന്നോ രണ്ടോ ദിവസം ശമ്പളം കുറച്ചോ അല്ല ജീവനക്കാർക്ക് കൊടുക്കുന്നത്.

Sudhakaran
Sudhakaran
2 months ago

കുത്തിത്തിരിപ്പ് അതാണ് നമ്മടെ മെയിൽ. സ്വന്തം മാതാപിതാക്കൾക്ക് പോലും പച്ചവെള്ളം കൊടുക്കാത്തവർ വയനാടിന് കൊടുക്കുമോ. എന്നിട്ട് സ്വയം ന്യായികരിക്കാൻ ഇമ്മാതിരി കണ്ടെത്തലുമായി ഇറങ്ങിക്കോളും. നല്ല മനസ്സുള്ളവർ കൊടുത്തോളും അതിന് ഇവമ്മാരുടെ ഉപദേശം വേണ്ട.