മുഖ്യമന്ത്രി പിണറായി വിജയൻ്റെ കീഴിൽ ജോലി ചെയ്യാൻ താൽപര്യമുണ്ടോ ? ഇപ്പോൾ അപേക്ഷിക്കാം. 25200 രൂപ മുതൽ 1,15,200 രൂപ വരെയാണ് ശമ്പളം.
മുഖ്യമന്ത്രിയുടെ ഐ.ടി വകുപ്പിന് കീഴിലുള്ള കെ എസ് ഐ റ്റി ഐ എല്ലിൽ ( KSITIL ) നാല് ഒഴിവുകൾ ഉണ്ട്. ചീഫ് ഫിനാൻസ് ഓഫിസർ, മാനേജർ, അസിസ്റ്റൻ്റ് മാനേജർ, അസിസ്റ്റർ എന്നീ നാല് ഒഴിവുകളാണ് ഉള്ളത്. ചീഫ് ഫിനാൻസ് ഓഫിസറുടെ ശമ്പള സ്കെയിൽ 77400 – 1, 15 , 200 രൂപയാണ്. അഞ്ച് വർഷത്തെ കരാർ നിയമനമാണ്.
ഉയർന്ന പ്രായ പരിധി 45 വയസ്. മാനേജർ തസ്തികക്ക് 68, 700 രൂപയാണ് ശമ്പളം. ഉയർന്ന പ്രായ പരിധി 45 വയസ്. അസിസ്റ്റൻ്റ് മാനേജർ തസ്തികയുടെ ശമ്പളം 45, 800 രൂപയാണ്. ഉയർന്ന പ്രായപരിധി 35 വയസ്. അസിസ്റ്റൻ്റിൻ്റെ ശമ്പളം 25,200 രൂപ .
ഉയർന്ന പ്രായ പരിധി 30 വയസ്. ചീഫ് ഫിനാൻസ് ഓഫിസർ തസ്തിക ഒഴികെയുള്ള മറ്റ് ഒഴിവുകൾ 2 വർഷത്തെ കരാർ നിയമനം ആണ്. സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്മെൻ്റ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. താൽപര്യമുള്ളവർ സി.എം. ഡി യുടെ വെബ്സൈറ്റ് സന്ദർശിക്കുക (www. cmd.kerala. gov.in).