കേരള സർവീസ് ചട്ടങ്ങളിൽ ഭിന്നശേഷിക്കാരെ പരാമർശിക്കുന്ന വാക്കുകൾ പരിഷ്കരിച്ചു. ഇത് സംബന്ധിച്ച് ജൂലൈ 31 ന് ധനകാര്യ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി. കേരള സർവീസ് ചട്ടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “Disabled”, “Physically Handicapped”, “Physically or Mentally Challenged” എന്നീ വാക്കുകൾ പകരം “Differently Abled (DA)” എന്ന് ഉപയോഗിക്കണമെന്ന് ഉത്തരവ് നിഷ്കർഷിക്കുന്നു.
സർവീസ് രേഖകളിലും സ്പാർക്ക് സോഫ്റ്റ് വെയറിലും ആവശ്യമായ മാറ്റങ്ങൾ ഉടൻ വരുത്തും. കേരള സർവീസ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും. സ്ത്രികളുടെയും കുട്ടികളുടെയും ട്രാൻസ് ജെന്ററുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.