മുഖ്യമന്ത്രി പിണറായി ആയുർവേദ ചികിൽസയിൽ. ക്ലിഫ് ഹൗസിൽ എണ്ണത്തോണി ചികിൽസയിലാണ് മുഖ്യമന്ത്രി. രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മുതൽ 6 വരെയും ആണ് മുഖ്യമന്ത്രിയുടെ ചികിൽസ. കർക്കിടക മാസത്തെ ചികിത്സ എത്ര ദിവസം നീളുമെന്ന് വ്യക്തമായിട്ടില്ല.
അതേസമയം, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നിശ്ചലമായിട്ട് മൂന്ന് ദിവസമായി. ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയൽ നീക്കം പൂർണമായും നിലച്ചിരിക്കുകയാണ്. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. പ്രശ്നം പരിഹരിക്കാൻ എൻഐസിക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും തിരിച്ചടിയാണ്.
ചൊവ്വാഴ്ച രാവിലെ മുതൽ ഇ-ഓഫീസ് പൂർണമായും പണിമുടക്കിയിരിക്കുകയാണ്. സാങ്കേതിക തകരാർ കാരണം ഒരുമാസമായി മന്ദഗതിയിലായിരുന്നു ഫയല്‍ നീക്കമാണ് ഇപ്പോള്‍ പൂർണ്ണമായും നിലച്ചിരിക്കുന്നത്. ഇ-ഫയലുകൾ തുറക്കാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണൽ ഇൻഫാമാറ്റിക് സെൻററിനെ വിവരമറിയിച്ചെങ്കിലും പ്രശ്ന പരിഹാരത്തിന് കഴിഞ്ഞിട്ടില്ല. .
ദില്ലിയിൽ നിന്നും എൻഐസി വിദഗ്ദരെത്തിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാനവൂയെന്നാണ് ഇപ്പോള്‍ ഐടി വകുപ്പ് പറയുന്നത്. രണ്ട് ദിവസമായി പഞ്ച് ചെയ്തു കഴിഞ്ഞാൽ ഉദ്യോഗസ്ഥർക്കിപ്പോള്‍ പണിയില്ല. സെക്രട്ടറിയേറ്റ് സ്റ്റാഫ് സഹകരണ സംഘത്തിൻെറ തെരെഞ്ഞെടുപ്പ് ശനിയാഴ്ചയാണ്. ഫയൽ നീക്കം നിലച്ചതിനാൽ സംഘടനാ പ്രവർത്തകരായ ഉദ്യോഗസ്ഥരെല്ലാം വകുപ്പുകള്‍ കയറിയിറങ്ങി വോട്ടുപിടിക്കുന്ന തിരിക്കിലാണ്.
[…] മുഖ്യമന്ത്രി എണ്ണത്തോണി ചികിത്സയിൽ; … […]