ഇത് രണ്ടാം തവണയാണ് ബിസിസിഐ പ്രസിഡന്റ് ജയ് ഷായെ താരങ്ങൾ അവഗണിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മുൻപ് വിരാട് കോഹ്ലി ജയ് ഷായെ ശ്രദ്ധിക്കാതെ പോയി എന്നതായിരുന്നു ചർച്ചാ വിഷയം. ഇത്തവണ രോഹിത് ശർമയാണ് താരം.
ടി20 കപ്പെടുക്കാനായി സ്റ്റൈലായി രോഹിത് ശർമ്മയെത്തുന്നു. റെസ്ലിങ്ങ് ഇതിഹാസം റിക്ക് ഫ്ലെയറെ അനുകരിച്ചായിരുന്നു രോഹിതിന്റെ നടത്തം.
രോഹിതിന് ഹസ്തദാനം നൽകാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ കൈനീട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ജയ് ഷായ്ക്ക് മുഖം നൽകാതെ നീട്ടിയ കൈ ഇന്ത്യൻ ക്യാപ്റ്റൻ അവഗണിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം. ജയ് ഷായുടെ മുഖത്ത് പോലും നോക്കാതെയായിരുന്നു രോഹിത് ശർമ്മ കീരിടം വാങ്ങാനായി എത്തിയതും കിരീടം സ്വീകരിച്ചതും.
ഇതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ. വൈറലാകുന്നത്.
രോഹിത് ശർമ്മ അനുകരിച്ച റെസ്ലിങ്ങ് ഇതിഹാസം റിക്ക് ഫ്ലെയർ റെസ്ലിങ്ങ് റിംഗിലേക്ക് ഈ രീതിയിൽ നടന്നാണ് വരാറുള്ളത്. തലയെടുപ്പിനെ സൂചിപ്പിക്കുന്ന നടത്തമെന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ദേ നേച്ചർ ബോയ് എന്നും റിക്ക് ഫ്ലെയർ അറിയപ്പെടുന്നു. ഐസിസിയും റെസ്ലിങ്ങ് ഇതിഹാസത്തിന്റെ പേരിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.