തിരുവനന്തപുരം: കെ രാധാകൃഷ്ണന് പകരം മന്ത്രിയായി ഒ. ആർ കേളുവിനെ പ്രഖ്യാപിച്ചു. മാനന്തവാടി എംഎൽഎ ആണ് ഒ.ആർ. കേളു. രാധാകൃഷ്ണന് പകരം സച്ചിൻ ദേവിനെ മന്ത്രിയാക്കാൻ ക്ലിഫ് ഹൗസ് കേന്ദ്രികരിച്ച് നീക്കങ്ങൾ നടന്നിരുന്നുവെങ്കിലും ഭരണത്തിൽ പാർട്ടി പിടിമുറക്കിയതോടെ ഒ.ആർ. കേളുവിന് നറുക്ക് വീഴുക ആയിരുന്നു.
ലോകസഭയിലെ തിരിച്ചടി പിണറായിയുടെ ശക്തി ചോർത്തിയെന്ന് വ്യക്തം. എന്നാൽ രാധാകൃഷ്ണൻ്റെ എല്ലാ വകുപ്പുകളും ഒ. ആർ. കേളുവിന് നൽകാൻ പിണറായി തയ്യാറായില്ല. പട്ടികജാതി – പട്ടിക വർഗ വകുപ്പുകൾ മാത്രമാണ് ഒ .ആർ കേളുവിന് നൽകിയത്.
രാധാകൃഷ്ണൻ കൈവശം വച്ചിരുന്ന ദേവസ്വം വകുപ്പ് വിശ്വസ്തനായ വി.എൻ. വാസവന് പിണറായി കൈമാറി. അഹമ്മദ് ദേവർ കോവിൽ കൈവശം വച്ചിരുന്ന തുറമുഖ വകുപ്പും വാസവന് കൈമാറിയിരുന്നു. പിണറായിയുടെ സ്വന്തം അപ്പൂസ് എന്നാണ് വാസവൻ മന്ത്രിസഭയിൽ അറിയപ്പെടുന്നത്. രാധാകൃഷ്ണൻ കൈവശം വച്ചിരുന്ന പാർലമെൻ്ററി കാര്യം എം.ബി രാജേഷിനും കൈമാറി.