
Politics
‘പ്രിയങ്ക കേരളത്തിൻ്റെ പ്രിയങ്കരിയാകും’; ചരിത്ര ഭൂരിപക്ഷം നേടുമെന്ന് വി.ഡി. സതീശൻ
വയനാട്ടിൽ രാഹുൽ ഗാന്ധി ഒഴിഞ്ഞ് പകരം മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെയാണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നതെന്ന് സതീശൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് പ്രത്യാശ പ്രകടിപ്പിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
“വയനാട് പോരാടാനുള്ള ഊർജ്ജം തന്നു,
ജീവിതകാലം മുഴുവൻ മനസിലുണ്ടാകും “
രാഹുൽ ഗാന്ധി
അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നത്.
വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക് സ്വാഗതം.
ചരിത്ര ഭൂരിപക്ഷത്തിൽ പ്രിയങ്ക കേരളത്തിൻ്റെ പ്രിയങ്കരിയാകും