
കെ.എം എബ്രഹാമിൻ്റെ ഉപദേശം കേട്ട് നിർമ്മല സീതാരാമനെ ചൊടിപ്പിച്ച പിണറായി യൂ ടേൺ അടിക്കുന്നു
തിരുവനന്തപുരം: സാമ്പത്തിക വിഷയത്തിൽ കേന്ദ്രവും ആയുള്ള ബന്ധം ഊഷ്മളമാക്കാൻ സുരേഷ് ഗോപിയുടെ സഹായം തേടി പിണറായി. സുരേഷ് ഗോപി പിണറായിയെ സന്ദർശിക്കും എന്നാണ് സൂചന.
കടം എടുക്കാനുള്ള പരിധി ഉയർത്തണമെന്നാണ് ആവശ്യം. സുരേഷ് ഗോപി ഇടപെട്ടാൽ കാര്യം സാധിക്കും എന്ന പ്രതീക്ഷയിലാണ് സഹായം തേടിയത്. കേരളത്തിന് അർഹതപ്പെട്ട പണം കേന്ദ്രം തടഞ്ഞ് വച്ച് എന്ന് ആരോപിച്ച് സംസ്ഥാനം സുപ്രീം കോടതിയിൽ കേസ് പോയതാണ് സാമ്പത്തിക വിഷയത്തിൽ ഇരുവരുടെയും അകൽച്ചക്ക് കാരണം.

കേരളത്തിന് അർഹതപ്പെട്ടതിൻ്റെ ഇരട്ടിയലധികം നൽകിയെന്ന് നിർമ്മല സീതാരാമൻ കണക്കുകളിലൂടെ സമർത്ഥിച്ചു. സുപ്രിം കോടതിയുടെ രണ്ടംഗ ഭരണ ബഞ്ചിലാണ് ഇപ്പോൾ കേരളത്തിൻ്റെ കേസ്. സുപ്രീം കോടതിയിൽ കേസ് കൊടുത്തതിൻ്റെ പിന്നിലെ ബുദ്ധികേന്ദ്രം ഡോ. കെ.എം എബ്രഹാമായിരുന്നു.
ധനമന്ത്രി ബാലഗോപാൽ കേസ് കൊടുക്കുന്നതിന് എതിര് ആയിരുന്നു. കിഫ് ബി യുടെ കടം ബജറ്റിന് പുറമേയുള്ള കട മാണെന്നാണ് എബ്രഹാമിൻ്റെ നിലപാട്. ഇത് കേന്ദ്രം സമ്മതിക്കാത്തതാണ് എബ്രഹാമിനെ ചൊടിപ്പിച്ചത്. ധനമന്ത്രിയുടെ നിലപാട് തള്ളി മുഖ്യമന്ത്രിയെ സ്വാധിനിച്ചാണ് എബ്രഹാം സുപ്രീം കോടതിയിൽ കേസ് എത്തിച്ചത്. കേന്ദ്രത്തിന് എതിരെ കേസ് കൊടുത്താൽ രണ്ട് ഉണ്ട് ഗുണം എന്നായിരുന്നു എബ്രഹാമിൻ്റെ ഉപദേശം.

കടം എടുക്കാൻ അനുമതിയും കിട്ടും അതോടൊപ്പം ലോകസഭയിൽ ഇടത് എം.പി മാരുടെ വിജയവും ഉറപ്പെന്നായിരുന്നു എബ്രഹാമിൻ്റെ ഉപദേശം. കേസിലും തെരഞ്ഞെടുപ്പിലും തോറ്റത് ചരിത്രം. തോറ്റതിൻ്റെ കുറ്റം മുഴുവൻ കേസ് കൊടുക്കുന്നതിന് എതിരായ ബാലഗോപാലിൻ്റെ തലയിലും വച്ച് എബ്രഹാം സേഫായി.
ഇതിനിടയിൽ കേസിൻ്റെ പേരിൽ കാബിനറ്റ് റാങ്കും എബ്രഹാം തരപ്പെടുത്തി. ഇടതുപക്ഷത്തിൻ്റെ കനത്ത തോൽവിയിൽ എബ്രഹാമിൻ്റെ പങ്ക് വിലപെട്ടതാണ്.ബാർ, സ്വർണ്ണം ഇവയിൽ നിന്ന് പിരിക്കേണ്ട നികുതി ഖജനാവിൽ എത്തുന്നതും ഇല്ല.സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ നിർമ്മല സീതാരാമൻ കനിയണം.
എബ്രഹാമിൻ്റെ ഉപദേശം കേട്ട് പ്രകോപിച്ച നിർമ്മല സീതാരാമനെ സുരേഷ് ഗോപിയെ ഇറക്കി തണുപ്പിക്കാനാണ് പിണറായിയുടെ ശ്രമം. കേരളത്തിന് മാത്രമായി കടമെടുക്കാനുള്ള പരിധി ഉയർത്താൻ ആകുമോ എന്ന ചോദ്യവും ഭരണഘടന വിദഗ്ധർ ഉയർത്തുന്നുണ്ട്.