ലോക കേരള സഭ മേഖല സമ്മേളനം ന്യൂസിലൻഡിൽ? പ്രഖ്യാപനം ഉടൻ

ലോക കേരളസഭയുടെ ഇത്തവണത്തെ മേഖല സമ്മേളനം ന്യൂസിലൻഡിൽ നടത്തുന്നതിനെക്കുറിച്ച് ആലോചിച്ച് സർക്കാർ. ന്യൂസിലൻഡിന് പുറമെ മറ്റൊരു രാജ്യവും ആലോചനയിലുണ്ട്. ലോക കേരള സഭ സമ്മേളനം തീരുന്ന മുറക്ക് മേഖല സമ്മേളന വേദി പ്രഖ്യാപിക്കും.

3 മേഖല സമ്മേളനങ്ങളാണ് ഇതുവരെ നടന്നത്. 2019 ഫെബ്രുവരി 15, 16 ന് ദുബായിലും 2022 ഒക്ടോബർ 9 ന് ലണ്ടനിലും 2023 ജൂൺ 10, 11 തീയതികളിൽ ന്യൂയോർക്കിലും ആണ് മേഖല സമ്മേളനങ്ങൾ നടന്നത്. മേഖല സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബ സമേതം ആണ് പങ്കെടുക്കുന്നത്.

മേഖല സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയുടെ അടുത്തിരിക്കാൻ കൂടുതൽ തുക സ്പോൺസർഷിപ്പ് നൽകിയാളെ ഇരുത്തിയത് വിവാദമായിരുന്നു. ന്യൂയോർക്കിലെ ടൈം സ്ക്വയറിലെ മുഖ്യമന്ത്രി പ്രസംഗവും നടത്തിയിരുന്നു. പ്രസംഗത്തേക്കാൾ ഉപരി മുഖ്യമന്ത്രി ഇരുന്ന കസേര നിരവധി ട്രോളുകൾക്കും കാരണമായി.

ലോകസഭയിലെ ദയനീയ പരാജയത്തിന് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും കുടുംബ സമേതമുള്ള വിദേശ യാത്രയും കാരണമായി എന്ന വിലയിരുത്തലാണ് ഉള്ളത്. അതുകൊണ്ട് ഇത്തവണ മേഖല സമ്മേളനങ്ങൾ ഉപേക്ഷിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments