
ജീവാനന്ദം വേണ്ടേ, വേണ്ട!! നിയമസഭ മാർച്ച് പ്രഖ്യാപിച്ച് സെറ്റോ
ജൂൺ 19 ലെ നിയമസഭാ മാർച്ച് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും
ജീവാനന്ദം പദ്ധതിക്കെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ സമരം ശക്തമാക്കുന്നു. കോൺഗ്രസ് സർവീസ് സംഘടനകളുടെ കൂട്ടായ്മ ആയ സെറ്റോ ജീവാനന്ദം പദ്ധതിക്കെതിരെ നിയമസഭ മാർച്ച് പ്രഖ്യാപിച്ചു. ജൂൺ 19 നാണ് നിയമസഭാ മാർച്ച് . പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യും. സർക്കാർ ജീവനക്കാരുടെ ശമ്പള വിഹിതം പിടിക്കുന്ന ജീവാനന്ദം പദ്ധതിയെ പ്രതിപക്ഷ നേതാവ് തുടക്കം മുതൽ എതിർത്തിരുന്നു.
ജീവാനന്ദം പദ്ധതി എല്ലാ ജീവനക്കാർക്കും നിർബന്ധമല്ലെന്നായിരുന്നു വിവാദത്തിന് പിന്നാലെ മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയത്. എന്നാല്‍, ജീവാനന്ദം പദ്ധതിയിൽ ഉത്തരവ് പുതുക്കി ഇറക്കണമെന്ന് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ് ആവശ്യപ്പെട്ടിരുന്നു. പത്രകുറിപ്പ് പോര ഉത്തരവ് പുതുക്കി ഇറക്കണമെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ ആവശ്യം. സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോൾ പത്ര കുറിപ്പിന് കടലാസിൻ്റെ വില മാത്രമേയുള്ളു. ജീവാനന്ദം ഉത്തരവ് പുതുക്കി ഇറക്കുന്നതുവരെ പ്രതിഷേധം തുടരാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ തീരുമാനം.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള ‘ജീവാനന്ദം’ പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നിലപാട്.

ജീവാനന്ദം പദ്ധതിയെ കുറിച്ച് കൂടിയാലോചനകളൊന്നും നടന്നിട്ടില്ല. പദ്ധതിയുടെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി..ഡി. സതീശൻ ആവശ്യപ്പെട്ടു.
മാസ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് ഭൂരിഭാഗം ജീവനക്കാരും. വായ്പാ ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസം. ചികിത്സാ ചെലവുകള്‍ തുടങ്ങി നിരവധി ബാധ്യതകളുണ്ടാകും. നിക്ഷേപമായി ചെറിയ തുക നല്‍കാന്‍ കഴിയാത്തവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തില്‍ ‘നിര്‍ബന്ധ നിക്ഷേപ പദ്ധതി’ ജീവനക്കാര്‍ക്ക് ബാധ്യതയാണ്. – വി.ഡി. സതീശൻ ഈ പദ്ധതിയെ എതിർത്തുകൊണ്ട് വിശദീകരിച്ചിരുന്നു.