Kerala Government NewsNews

പങ്കാളിത്ത പെൻഷൻ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ നൽകും 25 ലക്ഷം വരെ ഗ്രാറ്റുവിറ്റി; കേരളത്തിൽ വട്ടപ്പൂജ്യം

കേന്ദ്ര സർക്കാരിലെ പങ്കാളിത്ത പെൻഷൻ ജീവനക്കാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ വിരമിക്കൽ – മരണാനന്തര ഗ്രാറ്റുവിറ്റി (DCRG) 25 ലക്ഷം ആക്കി ഉയർത്തി കേന്ദ്ര സർക്കാർ ഉത്തരവായി.

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 50% കവിഞ്ഞതിനെ തുടർന്നാണ് DCRG 20 ലക്ഷത്തിൽ നിന്നും 25 ലക്ഷം ആക്കി ഉയർത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. കേന്ദ്ര സർക്കാരിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ഈ അനുകൂല്യം ലഭിക്കും.

എന്നാൽ കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് DCRG അനുവദിക്കേണ്ട എന്ന് സർക്കാർ വിവിധ തലങ്ങളിൽ പരിശോധിച്ചു തീരുമാനം കൈക്കൊണ്ടിട്ടുണ്ട് എന്നാണ് മുൻ ധനമന്ത്രി നിയമസഭയിൽ നൽകിയ മറുപടി. അതിനാൽ തന്നെ കേന്ദ്ര സർക്കാരിലെ പങ്കാളിത്ത പെൻഷൻകാർക്ക് 25 ലക്ഷം രൂപ വരെ DCRG ലഭിക്കുമെങ്കിലും കേരളത്തിലെ ജീവനക്കാർക്ക് ഒരു രൂപ പോലും ലഭിക്കില്ല.

Read Also:

പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ പഠിക്കാൻ വീണ്ടും സമിതിയെ നിയോഗിക്കും

പങ്കാളിത്ത പെൻഷൻ: പിൻവലിക്കുന്നതിനു പകരം ശക്തിപ്പെടുത്താൻ സർക്കാർ

Leave a Reply

Your email address will not be published. Required fields are marked *