ഓടുന്ന വാഹനത്തിൽ ഡ്രൈവർ സീറ്റിലിരുന്ന് വീഡിയോ പകർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.
രൂപമാറ്റം വരുത്തുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നിർദേശം നൽകി.
നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യുന്ന വ്ളോഗർ മാർക്കെതിരെയും നടപടി വേണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടു. നിയമവിരുദ്ധ മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങളുടെ യൂടൂബിലും സോഷ്യൽ മീഡിയയിലും പങ്കുവെച്ച വീഡിയോകൾ ശേഖരിച്ച് വാഹനം ഉൾപ്പെടെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
വാഹനത്തിൽ വരുത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം.