
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‌യു സംസ്ഥാന ക്യാമ്പില്‍ കൂട്ടത്തല്ല്. നെയ്യാര്‍ ഡാമില്‍ നടക്കുന്ന ക്യാമ്പിലാണ് ഇന്നലെ അര്‍ധരാത്രിയോടെ കൂട്ടയടി നടന്നത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. കൂട്ടത്തല്ലില്‍ നിരവധി ഭാരവാഹികള്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ ഒരാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്യു മണ്ഡലം ഭാരവാഹിയായ പാറശ്ശാല സ്വദേശി സുജിത്തിനാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എം എം നസീര്‍ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എകെ ശശി എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. ഇവര്‍ എത്രയും പെട്ടെന്ന് ക്യാമ്പ് സെന്ററില്‍ എത്താന്‍ കെ സുധാകരന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്യു സംസ്ഥാന ക്യാമ്പ് പിരിച്ചു വിട്ടേക്കുമെന്നും സൂചനയുണ്ട്.