‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളത്തെ അനുവദിക്കരുത്’: കേന്ദ്രത്തിന് എം.കെ.സ്റ്റാലിൻ്റെ കത്ത്

ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമിക്കാനുള്ള എല്ലാ നീക്കങ്ങളും തടയണമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. പുതിയ അണക്കെട്ടിനുള്ള പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കികരുതെന്നാണ് തമിഴ്നാടിന്റെ ആവശ്യം.

സുപ്രീംകോടതി ഉത്തരവു മറികടന്നുള്ളതാണ് ഈ നീക്കമെന്നും പദ്ധതിയുമായി മുന്നോട്ടു പോയാൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് കത്തിൽ പറയുന്നു.

പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന എന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി 28നു ചേരുന്ന യോഗത്തിൽ പരിഗണനാ വിഷയമായി (ടേംസ് ഓഫ് റഫറൻസ്) ഉൾപ്പെടുത്തിയതിനെ തുടർന്നാണു പ്രതിഷേധവുമായി തമിഴ്നാട് രംഗത്തെത്തിയത്. തമിഴ്നാട് സർക്കാരിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമിക്കാൻ കേരള സർക്കാരിന് അനുമതി നൽകരുതെന്നുള്ള കത്തും തമിഴ്നാട് ഔദ്യോഗികമായി പരിസ്ഥിതി മന്ത്രാലയത്തിനു നൽകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments