നോട്ടെണ്ണൽ യന്ത്രം ക്ലിഫ് ഹൗസിലോ, എം.ബി രാജേഷിൻ്റെ വീട്ടിലോ? ബാർ കോഴയിൽ എക്സൈസ് മന്ത്രി രാജി വയ്ക്കണമെന്ന് വി.ഡി. സതീശൻ

കൊച്ചി: ബാര്‍ കോഴ ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിരിവിന് വഴിവെച്ച എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നിലവിലെ മദ്യനിയമത്തിൽ മാറ്റം വരുത്തിയത് അബ്കാരികളെ സഹായിക്കാനാണ്. രണ്ടാം പിണറായി സർക്കാർ 130 ബാറിന് അനുമതി കൊടുത്തു. ബാർ കൂടി, പക്ഷെ ടേണ്‍ ഓവര്‍ ടാക്സ് കുറയുന്നു. ബാറുകളിൽ ഒരു പരിശോധനയും നടക്കുന്നില്ല.മദ്യവർജനത്തിന് മുന്നിൽ നിൽക്കുമെന്ന എൽഡിഫിന്‍റെ ഉറപ്പ് പ്രഹസനമായെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ഒന്നാം പിണറായി സർക്കാർ 669 ബാറുകൾക്ക് അനുമതി നൽകി. രണ്ടാം പിണറായി സർക്കാർ 130 ബാറുകൾക്ക് അനുമതി നൽകി.നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്. മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്ന് അദ്ദേഹം പരിഹസിച്ചു. മന്ത്രി മാറി നിന്ന് അന്വേഷണം നടത്തണം. പണപ്പിരിവ് നടക്കുന്നു എന്ന് വ്യക്തമാണ്. പണം കിട്ടിയാൽ അനുകൂലമായ മദ് നയം.അതാണ്‌ ഓഫർ.കാലം എല്‍ഡിഎഫിനോട് കണക്ക് ചോദിക്കുന്നു. മാണിക്ക് എതിരെ ഒരു കോടി ആരോപണം ഉന്നയിച്ചവർക്ക് എതിരെ 20 കോടിയുടെ ആരോപണമെന്നും വിഡിസതീശന്‍ പറഞ്ഞു

5 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
രാജു മണ്ണൂർ
രാജു മണ്ണൂർ
8 months ago

എന്തു കൂതറ കാട്ടിയും പണം സമ്പാദിച്ചാൽ ആ പണം വിശുദ്ധനാക്കും
പണത്തിനു മേലെ പരുന്തും പറക്കില്ല.