കൊച്ചി വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

ബംഗളൂരു: മെയ് 18ന് രാത്രി 11 മണിക്ക് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. പൂനെ-ബംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ബംഗളൂരുവില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പറന്നുയരുന്നതിനിടെ എന്‍ജിനില്‍ നിന്നും തീ പടരുകയായിരുന്നു.

179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വലതു വശത്തെ എൻജിൻഭാഗത്തെ ചിറകിനിടയിലാണ് ആദ്യം തീ കാണപ്പെട്ടത്.

എമര്‍ജന്‍സി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരില്‍ ചിലര്‍ക്ക് നിസ്സാര പരുക്കേറ്റു. അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ തീ കെടുത്തി. ഇന്നലെ രാത്രി 7.40ന് പുനെയില്‍നിന്നു പുറപ്പെടേണ്ട വിമാനം 8.20നാണ് യാത്ര തിരിച്ചത്. 10.30ന് ബെംഗളൂരുവില്‍ ഇറങ്ങിയ ശേഷം 10.50ന് കൊച്ചിയിലേക്കു പുറപ്പെട്ടു. വിമാനം പറന്നുയര്‍ന്ന് 4 മിനിറ്റിനുശേഷം ചിറകിനടിയില്‍ തീ പടരുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. ഇതോടെ വിമാനം എയര്‍പോര്‍ട്ടിന്റെ ഒരുഭാഗത്തേക്ക് അടിയന്തരമായി ലാന്റ് ചെയ്യിക്കുകയും യാത്രക്കാരെ പുറത്തിറക്കി തീ അണയ്ക്കുകയുമായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments