തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 59-ാമത് വാർഷിക സമ്മേളനം 2024 മേയ് 20, 21 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചതായി പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറല്‍ സെക്രട്ടറി ബിനോദ് കെയും അറിയിച്ചു.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, അയ്യങ്കാളി ഹാൾ, അസോസിയേഷൻ ഹാൾ എന്നിവിടങ്ങളിലായാണ് സമ്മേളനം നടക്കുന്നത്.
മെയ് 20 തിങ്കളാഴ്ച്ച ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിലായിരിക്കും സമ്മേളനം സംഘടിപ്പിക്കപ്പെടുന്നത്. പ്രകടനം, ഉദ്ഘാടന സമ്മേളനം, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം തുടങ്ങിയവ അന്നുണ്ടായിരിക്കും.
മെയ് 21 ലെ (ചൊവ്വ) പരിപാടികൾ അസോസിയേഷൻ ഹാൾ, അയ്യൻകാളി ഹാളിൽ (VJT Hall) എന്നിവിടങ്ങളിലായിരിക്കും നടക്കുക. പൊതുയോഗം, വനിതാ സമ്മേളനം, വിരമിച്ച ജീവനക്കാരുടെ സംഗമം കുടുംബസംഗമം, കലാപരിപാടികൾ തുടങ്ങിയവ അന്നുണ്ടായിരിക്കുമെന്ന് വാർത്താകുറിപ്പിലൂടെ അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.