കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിട്ടാണ് മാറ്റം. റിയാസ് മൗലവി വധക്കേസ് വിധി പറഞ്ഞതുമായി ഇതിന് ബന്ധമില്ലെന്നാണ് സൂചന. നേരത്തെമുതല്‍ തന്നെ കെകെ ബാലകൃഷ്ണന്‍ സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നും ഉത്തരവ് ഇറങ്ങിയത് ഇപ്പോഴാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. കോഴിക്കോട് വടകര സ്വദേശിയാണ് കെകെ ബാലകൃഷ്ണന്‍
റിയാസ് മൗലവി വധക്കേസില്‍ മൂന്നുപ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വിധിപ്രസ്താവത്തില്‍ പ്രോസിക്യൂഷനെതിരെയും അന്വേഷണസംഘത്തിനെതിരെയുമുള്ള പരാമർശങ്ങളും കേരളം ഏറെ ചർച്ച ചെയ്തിരുന്നു.