ഏറെവർഷങ്ങൾക്ക് ശേഷം ആ അപൂർവ്വ ദിനമായ സമ്പൂർണ സൂര്യഗ്രഹണം ഇന്ന് സംഭവിക്കും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്ന പ്രതിഭാസമാണ് മ്പൂർണ സൂര്യഗ്രഹണം . ഈ സമയം പട്ടാപകൽ പോലും കൂരാകൂരിട്ടായി തോന്നിയേക്കും.
ചില പഠനങ്ങളിൽ സമ്പൂർണസൂര്യഗ്രഹണ സമയത്ത് ഭൂമിയിലെ ജീവജാലങ്ങളോട് പറക്കാനും നടക്കാനും എല്ലാം മറന്നു പോകാറുണ്ടെന്നാണ് പറയുന്നത്. ഏപ്രിൽ എട്ട് ഇന്ത്യൻ സമയം രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുക. ഏപ്രിൽ ഒമ്പത് പുലർച്ചെ 2.25ന് അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും.
നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക. ഏതാനും സെക്കന്റുകളിലേക്ക് ജീവചാലങ്ങളിൽ വ്യത്യസ്തമായ തരത്തിലുള്ള ഒരു സ്വഭാവം പ്രകടമാവാറുണ്ട്. 100 വർഷത്തിൽ ഒരിക്കൽ മാത്രമേ സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാവുകയൊള്ളൂ.
ടോട്ടൽ സോളാർ എക്ലിപ്‌സ് NASA+-ലും നാസ ടിവിയിലും ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സംപ്രേക്ഷണം ചെയ്യും. യു.എസ്. ബഹിരാകാശ ഏജൻസി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷൻ്റെ മീഡിയ ചാനലിലും ഗ്രഹണത്തിൻ്റെ ദൂരദർശിനി ദൃശ്യങ്ങൾ നൽകും. സ്ട്രീമിംഗ് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ തുടർച്ചയായി നീളും.
നോർത്ത് അമേരിക്കയിലെ ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ ദൃശ്യമാകും. ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും.