Job VacancyNews

ചലച്ചിത്ര അക്കാദമിയില്‍ ലൈബ്രേറിയന്‍: ഡെപ്യുട്ടേഷനില്‍ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്ര ഗവേഷണ സ്ഥാപനമായ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം റിസേര്‍ച്ച് ആന്‍റ് ആര്‍ക്കൈവ്സിലെ (സിഫ്ര) ലൈബ്രേറിയന്‍ തസ്തികയില്‍ ഡെപ്യുട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രസ്തുത തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

27,900-63,700 ശമ്പള സ്കെയിലിലോ സമാന സ്കെയിലിലോ ലൈബ്രേറിയന്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ചലച്ചിത്രപഠനഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും ജേണലുകളുമുള്ള ലൈബ്രറിയായതിനാല്‍ ഈ മേഖലയില്‍ പരിജ്ഞാനമുള്ളവരോ ചലച്ചിത്രതല്‍പ്പരരോ ആയിരിക്കണം അപേക്ഷകര്‍.

നിര്‍ദിഷ്ട ഡെപ്യുട്ടേഷന്‍ അപേക്ഷാ ഫോമിനൊപ്പം തൊഴില്‍പരിചയം കാണിക്കുന്ന വിശദമായ ബയോഡേറ്റ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ 2024 ഏപ്രില്‍ 20നകം ലഭിച്ചിരിക്കണം. cifra@chalachtiraacademy.org എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x