Cinema

നടൻ അജിത് കുമാറിന്റെ കാര്‍ തലകീഴായി മറിഞ്ഞു; ദൃശ്യങ്ങൾ പുറത്ത്

സിനിമാ ഷൂട്ടിങ്ങിനിടെ നടൻ അജിത് കുമാർ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അജിത്തിന്റെ വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ അജിത്തിന് പരിക്കേറ്റിരുന്നു. അജിത്തും സഹതാരമായ ആരവും ഉൾപ്പെടുന്ന രംഗത്തിനിടയിൽ അപകടം സംഭവിക്കുന്നതാണ് വീഡിയോ. അസർബൈജാനിലെ ഷൂട്ടിങിനിടെയായായിരുന്നു അപകടം.

അജിത് കുമാർ നായകനായ ‘വിടാമുയർച്ചി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. അപകട ദൃശ്യങ്ങൾ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിരിക്കുന്നത്. അജിത് അതിവേഗത്തിൽ ഓടിക്കുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുന്നൊരു സീനാണിത്.

ഓടുന്ന കാർ പൊടുന്നനെ രണ്ട് വശത്തേക്കും വെട്ടിത്തിരിക്കുന്നതും പിന്നാലെ റോഡിന് സമീപത്തേക്ക് തലകീഴായി മറിയുന്നതും കാണാം.  കാർ മറിയുമ്പോൾ അജിത് ‘ഈസി ഈസി’ എന്ന് പറയുന്നതും കേൾക്കാം.

ഓടിയെത്തുന്ന സ്റ്റണ്ട് അസിസ്റ്റന്റുമാർ ചേർന്ന് മറിഞ്ഞ കാറിൽ നിന്ന് താരത്തെ പുറത്തെത്തിക്കുന്നതും കാണാം. അജിത്തിന് പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ് സൂചന. “അജിത്ത് കുമാറിന്റെ ധീരതയ്ക്ക് അതിരുകളില്ല, പേടിപ്പെടുത്തൊരു സ്റ്റണ്ട് സീക്വൻസിനായി ഡ്യൂപ്പില്ലാതെ അഭിനയിച്ച് അജിത് കാണിക്കുന്ന ധീരതയുള്ള ഡെഡിക്കേഷൻ കാണൂ,” എന്നാണ് നിർമ്മാണ കമ്പനി അഭിനന്ദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *