
സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുന്നു; മുംബൈക്ക് ആശ്വാസം
ഐപിഎല്ലില്‍ തുടർച്ചയായി മൂന്ന് തോല്‍വികളുമായി വന്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനു വലിയ ആശ്വാസം. നിര്‍ണായക താരവും മികച്ച ടി20 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് പരിക്ക് മാറി തിരിച്ചെത്തുന്നു. താരം ഫിറ്റ്‌നസ് തെളിയിച്ചതായി ദേശീയ ക്രിക്കറ്റ് അക്കാദമി വ്യക്തമാക്കി.
സൂര്യകുമാര്‍ നാളെ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേര്‍ന്നു പരിശീലനം ആരംഭിക്കും. ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ സൂര്യകുമാര്‍ കളിക്കും.
സൂര്യകുമാർ യാദവ് തന്റെ ഫിറ്റ്‌നസ് പൂർണമായും വീണ്ടെടുത്തിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഇതിനോടകം തന്നെ അവൻ കുറച്ച് പരിശീലന മത്സരങ്ങൾ കളിക്കുകയുണ്ടായി. മത്സരങ്ങളിൽ വളരെ മികച്ച പ്രകടനമാണ് സൂര്യ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം സൂര്യയ്‌ക്ക് ഇപ്പോൾ ചേരാൻ സാധിക്കും.
സൂര്യ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് തിരിച്ചെത്തുന്ന സമയത്ത് അവൻ 100% ഫിറ്റ്‌നസ് വീണ്ടെടുക്കണമെന്നും, എല്ലാ മത്സരങ്ങളും കളിക്കാൻ തയ്യാറായിരിക്കണമെന്നും ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. ഐപിഎല്ലിന് മുൻപ് നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റിൽ 100% മികവ് പുലർത്താൻ സൂര്യയ്‌ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് ബാറ്റ് ചെയ്യുന്ന സമയത്ത് സൂര്യയ്‌ക്ക് ഏതെങ്കിലും തരത്തിൽ വേദനയുണ്ടോ എന്നറിയാനായി ഇത്രനാളും കാത്തിരിക്കേണ്ടി വന്നത്.”- ബിസിസിഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
സീസണ്‍ തുടങ്ങും മുന്‍പ് രോഹിതിനെ നായക സ്ഥാനത്തു നിന്നു മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി തിരിച്ചെത്തിക്കാനുള്ള ടീം ഉടമകളുടെ തീരുമാനത്തില്‍ തുടങ്ങുന്നു മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചടി. ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തി.