HealthNews

പതഞ്ജലിക്കെതിരെ കേരളത്തില്‍ കേസ്; കച്ചവടം പൂട്ടിക്കുമെന്ന് ഉറപ്പിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ നിരോധിക്കപ്പെട്ട പരസ്യങ്ങള്‍ നല്‍കിയ കേസില്‍ കോടതിയലക്ഷ്യ നടപടി നേരിട്ട ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണക്കുമെതിരെ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ കേസ്.

പരാതികള്‍ ധാരാളം ഉയര്‍ന്നെങ്കിലും രാജ്യത്ത് ആദ്യമായാണ് ഡ്രഗ്‌സ് വകുപ്പ് പതഞ്ജലി ഗ്രൂപ്പിന്റെ നിര്‍മാതാക്കളായ ദിവ്യ ഫാര്‍മസിക്കെതിരെ കേസ് ഫയല്‍ ചെയ്ത് നിയമനടപടികള്‍ തുടങ്ങുന്നത്. ദിവ്യ ഫാര്‍മസി ഉടമകളായ ദിവ്യയോഗ മന്ദിര്‍ ട്രസ്റ്റിന്റെ പ്രസിഡന്റ് ബാബാ രാംദേവും ജനറല്‍ സെക്രട്ടറി ആചാര്യ ബാലകൃഷ്ണയും കേസില്‍ മൂന്നും രണ്ടും പ്രതികളാണ്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബജക്ഷനബ്ള്‍ അഡ്വര്‍ടൈസ്‌മെന്റ്) ആക്ട് 1954 ലംഘിക്കുന്നെന്ന് പരാതിയില്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ. സുജിത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി എം വര്‍ഗീസ് രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി – നാലില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

എപ്രില്‍ ഒന്നിനാണ് കോഴിക്കോട് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ കെ. നീതു കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. നിരോധിക്കപ്പെട്ട പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിലൂടെ ചട്ടം ലംഘിച്ചതിന് ദിവ്യ ഫാര്‍മസിക്കെതിരെ ഇതുവരെ 29 പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

( Kerala State Drug Control Department’s case against Baba Ramdev and Acharya Balakrishna who faced contempt of court in the case of giving banned advertisements of Patanjali products.)

Leave a Reply

Your email address will not be published. Required fields are marked *

News Hub