Cinema

ആരംഭമായ് … ‘ജയ് ഗണേഷ്’ലെ പുതിയ ഗാനം പുറത്തിറങ്ങി! സൂപ്പർഹീറോ ഗണേഷ് ഏപ്രിൽ 11ന് റിലീസ്

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ലെ ആരംഭമായ്… എന്ന ഗാനം പുറത്തിറങ്ങി. മനു മൻജിത് വരികൾ ഒരുക്കിയ ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. കപിൽ കപിലൻ പാടിയ ഗാനം പ്രേക്ഷക ശ്രദ്ധ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധം ഒരുക്കിയ ‘ജയ് ഗണേഷ്’ ഏപ്രിൽ 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഗംഭീര റിലീസിന് ഒരുങ്ങുന്നു. ജയ് ഗണേഷിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബൂഷൻ UMF ഉണ്ണി മുകുന്ദൻ ഫിലിംസും ഐക്കൺ സിനിമാസും ചേർന്ന് നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ജിസിസി റിലീസ് ഹോം സ്ക്രീൻ എന്റർടൈൻമെന്റ്സാണ് കരസ്ഥമാക്കിയത്. യുകെ-യൂറോപ് റിലീസ് ആർഎഫ്‌ടി ഫിലിംസും യുഎസ്എ-കാനഡ റിലീസ് അച്ഛായൻസ് ഫിലിം ഹൗസും ആസ്ട്രേലിയ-ന്യൂസിലാന്റ് റിലീസ് സൈബർസിസ്റ്റംസും നിർവഹിക്കും. സിങ്കപ്പൂർ റിലീസ് സിങ്കപ്പൂർ കോളിസിയമും ആഫ്രിക്ക റിലീസ് ജോയ് മൂവീസും സ്വന്തമാക്കി.

രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘ജയ് ഗണേഷ്’ ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമ്മിക്കുന്നത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. ജോമോൾ ക്രിമിനൽ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണിത്.

ഛായാഗ്രഹണം: ചന്ദ്രു ശെൽവരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ: തപാസ് നായക്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: വിപിൻ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്ടർ: അനൂപ് മോഹൻ എസ്, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിടിഎം, സബ്ടൈറ്റിൽസ്: ഫിൽ ഇൻ ദ ബ്ലാങ്ക്സ്, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, ടെൻ ജി മീഡിയ, സ്റ്റിൽസ്: നവിൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x