കേന്ദ്ര നിരക്കില്‍ ശമ്പളവും പെന്‍ഷനും; ക്ഷാമബത്ത 3.75% ഉയര്‍ത്തി 42.5% ല്‍ എത്തിച്ച് സിദ്ധരാമയ്യ മാജിക്; കുടിശിക മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുടെ ഉത്തരവ്.
തിരുവനന്തപുരം: കേന്ദ്രനിരക്കില്‍ ശമ്പളവും പെന്‍ഷനും നല്കി കര്‍ണാടക സര്‍ക്കാര്‍. ഡി എ 3.75 ശതമാനം ഉയര്‍ത്തി 42.5 ശതമാനത്തില്‍ എത്തിച്ചാണ് കേന്ദ്ര നിരക്കിലെ ശമ്പളവും പെന്‍ഷനും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാക്കിയത്.
കുടിശിക മാര്‍ച്ചിലെ ശമ്പളത്തിനും പെന്‍ഷനും ഒപ്പം വിതരണം ചെയ്യും. കഴിഞ്ഞ ദിവസം ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി സിദ്ദരാമയ്യ ഇക്കാര്യം അറിയിച്ചത്. ഡി.എ/ ഡി.ആര് ഉത്തരവ് സഹിതമാണ് സിദ്ദരാമയ്യയുടെ ഫേസ് ബുക്ക് കുറിപ്പ്. കേരളത്തില്‍ 7 ഗഡു ഡി.എ കുടിശിക ഉള്ളപ്പോഴാണ് അയല്‍ സംസ്ഥാനമായ കര്‍ണാടക കൃത്യമായി ഡി.എ നല്കി മാതൃകയാകുന്നത്.
കേരളത്തില്‍ കുടിശിക ഉള്ള 7 ഗഡുവില്‍ ഒരു ഗഡു ( 2 ശതമാനം) കഴിഞ്ഞ ദിവസം അനുവദിച്ചു. മെയ് മാസം വിതരണം ചെയ്യുന്ന ശമ്പളത്തിലാണ് പുതിയ ഡി.എ യുടെ ആനുകൂല്യം ലഭിക്കുന്നത്. കുടിശികയെ കുറിച്ച് ഡി.എ ഉത്തരവില്‍ പുലര്‍ത്തിയ മൗനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് ഉയരുന്നത്.
2 ശതമാനം ഡി.എ യ്ക്ക് 2021 ജനുവരി 1 മുതല്‍ പ്രാബല്യം ഉണ്ട്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അര്‍ഹതപ്പെട്ട 39 മാസത്തെ ഡി.എ കുടിശികയാണ് ആവിയായി മാറിയത്. സിദ്ദരാമയ്യ ജീവനക്കാരേയും പെന്‍ഷന്‍കാരേയും ചേര്‍ത്തണയ്ക്കുമ്പോള്‍ കടക്ക് പുറത്ത് ശൈലിയാണ് പിണറായിയുടേത്.