Kerala

ഇന്‍തിഫാദ: കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ പേരിനെ ചൊല്ലി വിവാദം | Kerala University Intifada

തിരുവനന്തപുരം: ഇന്‍തിഫാദ എന്ന് പേരിട്ട് കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചുമട്ടുതുതൊഴിലാളികളായ ഹരി, സിന്ധു എന്നിവര്‍ക്ക് രജിസ്ട്രാര്‍ നല്‍കി ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു.

മാര്‍ച്ച് 7 മുതല്‍ 11 വരെ പാളയമാണ് യുവജനോത്സവത്തിന് വേദിയാകുന്നത് ‘അധിനിവേശങ്ങള്‍ക്കെതിരെ കലയുടെ പ്രതിരോധം- ഇന്‍തിഫാദ’ എന്നാണ് ലോഗോയില്‍ കുറിച്ചിട്ടുള്ളത്. എന്നാല്‍ ഫലസ്തീന്‍ പ്രതിരോധ മുദ്രാവാക്യം കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന് വന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

ഇസ്രായേലിനെതിരെ വിവിധ കാലങ്ങളിലായി പലസ്തീനിലെ ഹമാസ് നടത്തി വരുന്ന സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് ഇന്‍തിഫാദ. ‘ഇന്‍തിഫാദ’ എന്ന അറബി വാക്കിന് മലയാളത്തില്‍ ‘കുടഞ്ഞു കളയുക’ എന്നാണര്‍ത്ഥം.

അതേസമയം, കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദയെന്ന പേര് നൽകിയ വിഷയത്തിൽ ഇടപെട്ട് വൈസ് ചാൻസിലർ. സംഭവത്തിൽ സർവകലാശാല രജിസ്ട്രാറോട് വിശദീകരണം തേടുമെന്ന് വി.സി. മോഹനൻ കുന്നുമ്മൽ അറിയിച്ചു.

കലോത്സവത്തിനെക്കുറിച്ചുള്ള ഒരു കാര്യവും തന്നെ അറിയിച്ചിട്ടില്ലെന്ന് വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ പറഞ്ഞു. സർവകലാശാല യൂണിയനാണ് തീരുമാനം എടുത്തിട്ടുള്ളത്. കലോത്സവം യുദ്ധമോ കലാപമോ അല്ല. കലാപരമായ കേരളീയമായ പേരുകളാണ് കലോത്സവത്തിന് വേണ്ടത്. അറബി പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും വി.സി. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *