ഹാർപികിലും ലൈസോളിലും ശൈലജ ടീച്ചറുടെ അഴിമതി!! രേഖ പുറത്ത് വിട്ട് അഡ്വ. വീണ എസ് നായർ; അന്താരാഷ്ട്ര കുത്തക കമ്പനികളുടെ ബ്രാൻ്റിംഗിന് ഖജനാവിലെ പണം ചെലവഴിച്ചു

ലോകായുക്തയിൽ പരാതി നൽകിയ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ വീണ എസ് നായർ ശൈലജ ടീച്ചറുടെ കീഴിലുള്ള സാമൂഹ്യ നീതി വകുപ്പിലുള്ള മറ്റൊരു അഴിമതിയുടെ രേഖകൾ സാമൂഹ്യ മാധ്യമത്തിലൂടെ പുറത്ത് വിട്ടു.

കോവിഡിന്റെ മറവിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ കെ കെ ശൈലജ ടീച്ചർ ആരോഗ്യ മന്ത്രിയായ കാലയളവിൽ നടന്ന അഴിമതി ലോകയുക്തയുടെ മുന്നിലാണ്. ലോകയുക്ത അന്വേഷണത്തിനെതിരെ ഹൈ കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയാണ് ശൈലജ ടീച്ചർക്ക് അടക്കം ഉണ്ടായത്.

പാവപ്പെട്ട ജനവിഭാകങ്ങൾക്ക് പെൻഷൻ അടക്കം നൽകാൻ രൂപീകരിച്ച പ്രസ്ഥാനമാണ് സാമൂഹ്യ സുരക്ഷ മിഷൻ. ആസ്വാസ കിരണം, കോക്ലിയർ ഇമ്പ്ലാന്റെഷൻ അടക്കമുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. എന്നാൽ കോവിഡിന്റെ മറവിൽ വിവിധ പ്രോഗ്രാമിന്റെ പേരിൽ സാമഗ്രികൾ വാങ്ങി നൽകിയത് സാമൂഹ്യ സുരക്ഷ മിഷൻ ആയിരുന്നു.

ഇത്തരത്തിൽ Harpic, lizol എന്നീ സ്ഥാപനങ്ങൾക്ക് ബ്രാൻഡിംഗ് ചെയ്യാൻ തുക ചിലവഴിച്ച ക്രമക്കേടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അന്താരാഷ്ട്ര കമ്പനികൾക്ക് ബ്രാൻഡിംഗ് ചെയ്യാൻ നികുതി പണം എന്തിന് ഉപയോഗിക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്..

സാമൂഹ്യ സുരക്ഷ മിഷൻ എന്നത് പാവപ്പെട്ടവർക്ക് വേണ്ടി ഉണ്ടാക്കിയ സ്ഥാപനമാണ്. സാമൂഹ്യമായി കഷ്ടത അനുഭവിക്കുന്നവർക്ക് അത്താണി ആകേണ്ട സ്ഥാപനം കോവിഡ് കാലത്തു നടത്തിയ ഇടപാടുകൾ ദുരൂഹമാണ്.

“Harpic and lizol branding” നു പോലും ലക്ഷങ്ങൾ അനുവദിച്ച രേഖയാണ് പുറത്ത് വിട്ടത്.

യൂ കെ കുത്തക കമ്പനികളുടെ ബ്രാൻഡിങ്ങിനായി നമ്മുടെ നികുതി പണം എന്തിനു ചിലവഴിക്കണം എന്ന ചോദ്യമാണ് അഡ്വ . വീണ എസ് നായർ ഉന്നയിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments