News

DA, DR Arrear: KSEB പെൻഷൻകാർ കോടതിയലക്ഷ്യ ഹർജി നൽകി; ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ആരോപണം

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരുടെയും പെൻഷൻകാരുടെയും 31 മാസത്തെ ക്ഷാമാശ്വാസ, ക്ഷാമബത്ത കുടിശിക ഓഗസ്റ്റ് മാസത്തിൽ നൽകണമെന്ന ഹൈക്കോടതി ഉത്തരവിനു വിരുദ്ധമായ നീക്കത്തിനെതിരെ പെൻഷൻകാരുടെ കൂട്ടായ്മ കോടതിയലക്ഷ്യ ഹർജി നൽകി. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

2022 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിലെ ക്ഷാമാശ്വാസ കുടിശിക ഒക്ടോബർ മുതൽ നൽകാനാണ് കെഎസ്ഇബി ഫുൾടൈം ഡയറക്ടേഴ്‌സ് യോഗം ശുപാർശ ചെയ്തത്. ഇത് കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് പെൻഷൻകാരുടെ കൂട്ടായ്മ ആരോപിക്കുന്നു.

ഓണത്തിന് മുൻപ് യാതൊരു ആനുകൂല്യവും ലഭിക്കാത്ത സാഹചര്യത്തിൽ, ഡിഎ നൽകാൻ സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ചില സംഘടനകൾ മാനേജ്‌മെന്റുമായി ചേർന്ന് കോടതിവിധി നടപ്പാക്കുന്നത് വൈകിപ്പിച്ചുവെന്നും പെൻഷൻകാർ ആരോപിക്കുന്നു. കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള കെഎസ്ഇബിയുടെ ഈ നീക്കത്തിനെതിരെയാണ് പെൻഷനേഴ്‌സ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചത്.