Kerala Government NewsNews

ക്ഷാമബത്ത ഒരു ഗഡു കൂടി അനുവദിക്കും! 4 ശതമാനം ക്ഷാമബത്ത അനുവദിക്കുക 2 മാസത്തിനുള്ളിൽ

ക്ഷാമബത്തയുടെ ഒരു ഗഡു കൂടി അനുവദിക്കും. 2023 ജനുവരി പ്രാബല്യത്തിലെ 4 ശതമാനം ക്ഷാമബത്തയാണ് അനുവദിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അനുവദിക്കാനാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ നീക്കം.

നവംബറിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും. അതുകൊണ്ട് തന്നെ നവംബർ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടൊപ്പം 4 ശതമാനം ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ലഭിക്കും.

കേന്ദ്രം സെപ്റ്റംബറിൽ 2025 ജൂലൈ പ്രാബല്യത്തിലെ ക്ഷാമബത്ത അനുവദിക്കുന്നതോടെ കേരളത്തിലെ കുടിശിക വീണ്ടും 6 ഗഡുക്കൾ ആയി ഉയരും . തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഒരു ഗഡു അനുവദിക്കുന്നതോടുകൂടി കുടിശിക 5 ഗഡുക്കൾ ആയി കുറയും. പതിവ് പോലെ ക്ഷാമബത്തക്ക് കുടിശിക അനുവദിക്കുകയില്ല.

ഈ മാസം അനുവദിച്ച 3 ശതമാനം ക്ഷാമബത്ത സെപ്റ്റംബർ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം ലഭിക്കും. അനുവദിക്കുന്ന ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും കുടിശിക അനുവദിക്കാത്ത ബാലഗോപാലിൻ്റെ നയം മൂലം ജീവനക്കാർക്കും പെൻഷൻകാർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.