Kerala Government NewsNews

ക്ഷാമബത്ത: ബാലഗോപാൽ ആവിയാക്കിയത് 154 മാസത്തെ കുടിശിക; സെക്രട്ടറിയേറ്റ് ജീവനക്കാരുടെ നഷ്ടം അറിയാം

തിരുവനന്തപുരം: ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ കുടിശിക അനുവദിക്കാത്ത കെ.എൻ. ബാലഗോപാലിന്റെ നടപടിയിലൂടെ ജീവനക്കാർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ. തുടർച്ചയായി നാലാം തവണയാണ് പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്തത്. മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ അർഹതപ്പെട്ട കുടിശിക ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കുമായിരുന്നു. പെൻഷൻകാർക്ക് പണമായി കുടിശിക ലഭിക്കുമായിരുന്നു.

2021 ൽ ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം കുടിശിക അനുവദിക്കുന്നത് നിർത്തലാക്കി. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ജുഡിഷ്യൽ ഓഫീസർമാർ, പി എസ് സി ചെയർമാൻ, അംഗങ്ങൾ എന്നിവർക്ക് ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശിക ബാലഗോപാൽ പണമായി നൽകുകയും ചെയ്യും. ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് വ്യക്തം.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ജീവനക്കാർക്ക് ആകെ അനുവദിച്ചത് ആകെ 4 ഗഡു ഡി എ ആണ്.ആറ് ഗഡു ഡി എ ഇനിയും അനുവദിക്കാനുണ്ട്. അനുവദിച്ച ആദ്യ 3 ഗഡു ഡിഎ തന്നത് ഓരോന്നും 39 മാസത്തെ കുടിശ്ശിക കവർന്നെടുത്ത ശേഷമാണ്. ഇപ്പോൾ അനുവദിച്ച 3 ശതമാനം ക്ഷാമബത്തയുടെ 37 മാസത്തെ കുടിശികയാണ് നിഷേധിച്ചത്.

4 ഗഡു ക്ഷാമബത്തകളിലായി അർഹതപ്പെട്ട 154 മാസത്തെ കുടിശിക ജീവനക്കാർക്ക് നഷ്ടപ്പെട്ടു. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ നഷ്ടം അറിയാം. ഓരോ തസ്തികയിലേയും മിനിമം സ്‌കെയിൽ ഓഫ് പേയിലാണ് നഷ്ടം കണക്കുകൂട്ടിയിരിക്കുന്നത്. അടിസ്ഥാന ശമ്പളം ഉയരുന്നതിനനുസരിച്ച് നഷ്ടത്തിന്റെ തോതും വർദ്ധിക്കും.

തസ്തികഅടിസ്ഥാന ശമ്പളം 154 മാസത്തെ
ക്ഷാമബത്ത
കുടിശിക നഷ്ടം
Special Secretary129300546939
Additional Secretary123700523251
Joint Secretary118100499563
Deputy Secretary107800455994
Under Secretary(HG)95600404388
Under Secretary63700269451
Accounts Officer59300250839
Personal Assistant(HG)59300250839
Assistant (HG)56500238995
Section Officer51400217422
Office Superintendent50200212346
Section Officer51400217422
Assistant Section Officer45600192888
Computer Assistant (SG)43400183582
Assistant (SG)43400183582
Assistant39300166239
CA Grade 139300166239
Driver Grade 127900118017
Clerical Assistant Grade1126500112095
Office Attendant2300097290