
News
ആഗസ്റ്റ് 30-ന് നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴയിൽ അഞ്ച് താലൂക്കുകൾക്ക് പ്രാദേശിക അവധി
ആലപ്പുഴ: ലോകപ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളി മഹോത്സവം നടക്കുന്ന ആഗസ്റ്റ് 30-ന് ആലപ്പുഴ ജില്ലയിലെ അഞ്ച് താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കളക്ടർ പുറത്തിറക്കിയ ഉത്തരവനുസരിച്ച് ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ എന്നീ താലൂക്കുകളിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
അതേസമയം, അവധി പൊതുപരീക്ഷകൾക്ക് ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള എല്ലാ പൊതുപരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.