
Health
മുണ്ടിനീര്: കായംകുളം ബിഷപ്പ് മൂർ ഹയർസെക്കൻഡറി സ്കൂളിലെ അപ്പർ പ്രൈമറി വരെ 21 ദിവസം ഓൺ ലൈൻ ക്ലാസ്സുകൾ
ആലപ്പുഴ: കായംകുളം നഗരസഭാ പരിധിയിലെ ബിഷപ്പ് മൂർ ഹയർസെക്കൻഡറി സ്കൂളിൽ എൽപി സെക്ഷനിലെ രണ്ടാം ക്ലാസ്സിലെ അഞ്ച് കുട്ടികൾക്കും, ഒരു ടീച്ചറിനും, കൂടാതെ ഒന്നു മുതൽ അഞ്ചു വരെ പഠന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ടീച്ചർക്കും , വിവിധ ക്ലാസ്സുകളിലായി അഞ്ച് കുട്ടികൾക്കും മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാൻ ആഗസ്റ്റ് 18 മുതൽ 21 ദിവസം വിദ്യാലയത്തിലെ അപ്പർ പ്രൈമറി സെക്ഷൻ വരെയുള്ള കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സുകൾ നടത്തുന്നതിന് ജില്ലാ കളക്ടർ ഉത്തരവായി.
ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേർന്ന് നടത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.