Job Vacancy

തിരുവനന്തപുരത്ത് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ ഒഴിവ് | Apply Now

കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 6 മാസത്തേക്കാണ് നിയമനം. എസ്.എസ്.എൽ.സി പാസ്സായിരിക്കണം, എൽ.എം.വി ലൈസൻസ് ഉണ്ടാവണം, സർക്കാർ / ഇതര സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചവരായിരിക്കണം.

ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും ആഗസ്റ്റ് 30ന് വൈകുന്നേരം 5 മണിക്കകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.