IndiaNewsPolitics

തമിഴ്‌നാടിന്റെ ‘മോദി’ ഉപരാഷ്ട്രപതിയാകും! സി.പി. രാധാകൃഷ്ണൻ വഴി ബി.ജെ.പി ലക്ഷ്യം ദക്ഷിണേന്ത്യ

ന്യൂഡൽഹി: ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൻഡിഎ. പാർലമെന്റിലെ ഭൂരിപക്ഷം കണക്കിലെടുക്കുമ്പോൾ, ‘തമിഴ്നാടിന്റെ മോദി’ എന്ന് പാർട്ടി പ്രവർത്തകർക്കിടയിൽ അറിയപ്പെടുന്ന രാധാകൃഷ്ണന്റെ വിജയം ഉറപ്പാണ്. ഇതോടെ, ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാനുള്ള, പ്രത്യേകിച്ച് തമിഴ്നാട് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കം കൂടിയാണ് ഈ സ്ഥാനാർഥിത്വം.

ഡോ. എസ്. രാധാകൃഷ്ണനും ആർ. വെങ്കട്ടരാമനും ശേഷം തമിഴ്നാട്ടിൽ നിന്നുള്ള മൂന്നാമത്തെ ഉപരാഷ്ട്രപതിയാകും സി.പി. രാധാകൃഷ്ണൻ. തമിഴ്‌നാട്ടിൽനിന്നുള്ള മൂന്നാമത്തെ ഉപരാഷ്ട്രതിയാവും രാധാകൃഷ്ണൻ. ആദ്യ ഉപരാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണനും ആർ. വെങ്കട്ടരാമനും തമിഴ്‌നാട്ടിൽനിന്നായിരുന്നു. മോദി ഭരണകാലത്തു ഭരണപക്ഷത്തുനിന്നുള്ള ആദ്യ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ആന്ധ്രയിൽ നിന്നായിരുന്നു. അങ്ങനെ നോക്കുമ്പോൾ ബിജെപി ഭരണകാലത്ത് ദക്ഷിണേന്ത്യ യിൽനിന്നു രണ്ടാമത്തെ ഉപരാഷ്ട്രപതി.

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായുള്ള ഭരണനേതൃത്വത്തിന്റെ അസ്വാരസ്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ്, ശക്തമായ സംഘപരിവാർ പശ്ചാത്തലമുള്ള നേതാവിനെ തന്നെ ബിജെപി ഇത്തവണ തിരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ. ആർഎസ്എസിലൂടെ പൊതുരംഗത്തെത്തിയ രാധാകൃഷ്ണൻ, ബിജെപിയുടെ തമിഴ്നാട് ഘടകത്തിലെ അതികായനാണ്.

സ്ഥാനാർഥിയെ ഏകകണ്ഠമായി തിരഞ്ഞെടുക്കാൻ പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ അറിയിച്ചെങ്കിലും, ‘ഇന്ത്യ’ സഖ്യം സ്വന്തം സ്ഥാനാർഥിയെ നിർത്താനാണ് സാധ്യത. പരാജയം ഉറപ്പാണെങ്കിലും മത്സരരംഗത്തുണ്ടാവണമെന്ന നിലപാടിലാണ് പ്രതിപക്ഷം. ലോക്‌സഭയിലെ ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകണമെന്ന ആവശ്യം ബിജെപി അംഗീകരിച്ചില്ലെന്നതു പ്രസക്തമാണ്. ഇന്ത്യാമുന്നണിയുടെ സ്ഥാനാർഥിയുണ്ടാകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഇന്നു ചർച്ച നടന്നേക്കും.

ആരോഗ്യപ്രശ്നങ്ങളാണു കാരണമായി പറഞ്ഞതെങ്കിലും ഭരണ നേതൃത്വവുമായി ഉരസിയാണു ധൻകർ രാജിവച്ചതെന്നതിന് എതിർവാദങ്ങളില്ല. ഇനി സംഘ് പശ്ചാത്തലമുള്ള വ്യക്തിയെ ഉപരാഷ്ട്രപതി യാക്കുന്നതാവും ഉചിതമെന്ന് ബിജെപിയിൽ ചർച്ചയുണ്ടായിരുന്നു. സംഘിന്റെയും ബിജെപി യുടെയും താൽപര്യങ്ങളുമായി ചേരാത്ത നില പാടുകൾ സർക്കാരിന്റെ പ്രതിഛായയ്ക്കു കോട്ടമുണ്ടാക്കുമെന്നാണു ധൻകർ അധ്യായത്തിൽ നിന്ന് ബിജെപി പഠിച്ചത്. ആർഎസ്എസിലൂടെ പൊതു പ്രവർത്തനത്തിലേക്കു വന്ന രാധാക്യഷ്ണന്റെ സ്ഥാനാർഥിത്വത്തിൽ ഈ പാഠം വ്യക്തമാണ്.

തമിഴ്‌നാടിനെ രാഷ്ട്രീയമായി സ്വാധീനിക്കാനുള്ള ശ്രമം തുടരുന്നതിനുള്ള ബിജെപിയുടെ താൽപര്യവും ഇന്നലത്തെ തീരുമാനത്തിൽ വ്യക്തമാണ്. ബിജെപി തമിഴ്‌നാട് അധ്യക്ഷനായി പ്രവർത്തിച്ചിരുന്ന രാധാകൃഷ്ണൻ, എൻഡിഎ യിൽനിന്ന് ഡിഎംകെ പടിയിറങ്ങിയപ്പോൾ അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കുന്ന തിലുൾപ്പെടെ സജീവ പങ്കുവഹിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രക്ഷോഭങ്ങളിൽ നേതൃനിരയിൽ സജീവ സാന്നിധ്യമായിരുന്നയാളാണ് രാധാകൃഷ്ണൻ. ദക്ഷിണേന്ത്യയിൽ ബിജെപിയുടെ മുതിർന്ന നേതാക്കളുടെ നിരയിലുള്ള രാധാകൃഷ്ണന് ‘തമിഴ്‌നാടിന്റെ മോദി’ എന്ന വിശേഷണവും പാർട്ടിയിലുണ്ട്.