
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന റാപ്പ് ഗായകൻ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രണ്ട് യുവതികൾ കൂടി രംഗത്ത്. ഇരുവരും നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നൽകിയിരിക്കുന്നത്. 2020-ലും 2021-ലുമാണ് അതിക്രമം നടന്നതെന്ന് പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതികൾ തുടർനടപടികൾക്കായി ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. പരാതി നൽകുന്നതിന് മുൻപായി ഇരുവരും മുഖ്യമന്ത്രിയെ കാണുന്നതിന് സമയം തേടിയിരുന്നു. നിലവിൽ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ പ്രതിയായ വേടൻ ഒളിവിലാണ്. പുതിയ പരാതികൾ കൂടി വന്നതോടെ വേടനെതിരായ നിയമനടപടികൾ കൂടുതൽ ശക്തമാകാനാണ് സാധ്യത.