Cinema

മമ്മൂട്ടിയുടെ ‘കളങ്കാവൽ’; നിഗൂഢത നിറഞ്ഞ് പുതിയ പോസ്റ്റർ, ആകാംക്ഷയോടെ ആരാധകർ!

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘കളങ്കാവലി’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നിഗൂഢത നിറഞ്ഞ പശ്ചാത്തലത്തിൽ, വിചിത്രമായ ഭാവത്തിൽ നിൽക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപനം മുതൽ വലിയ ശ്രദ്ധ നേടിയിരുന്നു.

​പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

കുറുപ്പ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ കഥ ഒരുക്കി ശ്രദ്ധേയനായ ജിതിൻ കെ. ജോസിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ‘കളങ്കാവൽ’. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.