
പരീക്ഷാ തീയതി മാറ്റി: അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ ഒഎംആർ പരീക്ഷ ആഗസ്റ്റ് 16-ന്
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) പ്രിസൺസ് ആൻഡ് കറക്ഷൻ സർവീസസ് വകുപ്പിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡൻ ഡ്രൈവർ) തസ്തികയിലേക്കുള്ള OMR പരീക്ഷയുടെ തീയതി പുനഃക്രമീകരിച്ചു. ജൂലൈ 22 ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.
പുതുക്കിയ തീയതി പ്രകാരം പരീക്ഷ ആഗസ്റ്റ് 16 ശനിയാഴ്ച നടക്കും. രാവിലെ 07:15 മുതൽ 09:15 വരെയായിരിക്കും പരീക്ഷാ സമയം. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ നിന്നും പുതിയ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഉദ്യോഗാർത്ഥികൾക്ക് മുൻപ് അനുവദിച്ച അതേ പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെയായിരിക്കും പുതിയ തീയതിയിലും പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾ പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in
സന്ദർശിച്ച് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് പുതിയ തീയതി രേഖപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം. ഈ പുതിയ ഹാൾ ടിക്കറ്റുമായി വേണം പരീക്ഷയ്ക്ക് ഹാജരാകേണ്ടത്.
പരീക്ഷാ തീയതി മാറ്റിയത് സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശമായും എസ്എംഎസ് ആയും പിഎസ്‌സി ഇതിനകം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും വ്യക്തതയ്ക്കും ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.