Kerala Government NewsNews

ശമ്പളം പരിഷ്കരിക്കും! ജീവനക്കാർക്കല്ല, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ; നടപടികൾ തുടങ്ങി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട ശമ്പള പരിഷ്കരണ കമ്മീഷനെ പോലും നിയമിക്കാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും എം എൽ എ മാരുടേയും ശമ്പളവും മുൻ എം എൽ എ  പെൻഷനും വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. സെപ്റ്റംബർ മാസം ചേരുന്ന നിയമസഭ സമ്മേളനത്തിൽ വച്ചായിരിക്കും ഇവരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കുക. 2024 ജൂലൈ 1 പ്രാബല്യത്തിൽ ലഭിക്കേണ്ട ജീവനക്കാരുടേയും പെൻഷൻകാരുടേയും  ശമ്പള പെൻഷൻ പരിഷ്കരണത്തിന് ഇതുവരെ കമ്മീഷനെ പോലും വച്ചില്ല. സർക്കാരിൻ്റെ കാലാവധി തീരാൻ കേവലം 8 മാസം മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ സർക്കാരിൻ്റെ കാലാവധിയിൽ ശമ്പള പെൻഷൻ പരിഷ്കരണം നടപ്പാകില്ല.

​മുഖ്യമന്ത്രിയുടെയും എം എൽ എമാരുടെയും ശമ്പളം 50 മുതൽ 100 ഇരട്ടി വരെ വർധനവ് ഉണ്ടാകും. സെപ്റ്റംബർ മാസം നടക്കുന്ന നിയമസഭ സമ്മേളനത്തിൽ ആണ് ഇവരുടെ ശമ്പളം വർദ്ധിപ്പിക്കുന്നത്. 2018ലാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും അവസാനമായി ശമ്പളം വർദ്ധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്ന് 97,429 രൂപയാക്കി. എംഎൽഎമാരുടെ ശമ്പളവും അലവൻസും 39,500 രൂപയിൽനിന്ന് 70,000 രൂപയാക്കി. ഇപ്പോൾ ശമ്പളത്തിൽ 50 ശതമാനം മുതൽ 100 ശതമാനം വരെയുള്ള വർദ്ധനക്കുള്ള കരടാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും വീട് നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനും ഉള്ള പലിശരഹിത വായ്പയും വർദ്ധിപ്പിക്കും.

​രോഗം വന്നാൽ വിദേശത്തുൾപ്പെടെ ചികിത്സിക്കുന്നതിനുള്ള ചെലവു സർക്കാർ വഹിക്കും. ഇതിന് പരിധിയില്ല. ജീവിതപങ്കാളിക്കും ചികിത്സച്ചെലവു ലഭിക്കും. മുൻ നിയമസഭാംഗങ്ങൾക്കും ചികിത്സച്ചെലവിന് അർഹതയുണ്ട്. കാലാവധി കഴിഞ്ഞ നിയമസഭാംഗങ്ങൾക്കു പെൻഷനിലും 50 ശതമാനം വർധന ഉണ്ടാകും.