News

സ്വാതന്ത്ര്യദിനത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് അവധി, ബാറുകൾ തുറക്കും; സർക്കാരിന് നഷ്ടം കോടികൾ!

പിണറായി സർക്കാരിന്റെ ബാറുകളോടുള്ള പ്രത്യേക പരിഗണന സ്വാതന്ത്ര്യദിനത്തിലും തുടരുന്നു. ഓഗസ്റ്റ് 15-ന് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകൾ അടച്ചിടുമ്പോൾ ബാറുകളും കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളും തുറന്ന് പ്രവർത്തിക്കും. മുൻ എം.ഡിക്ക് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചതിന്റെ ആഹ്ലാദ സൂചകമായി 2021 മുതലാണ് സ്വാതന്ത്ര്യ ദിനത്തിൽ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മാത്രം അവധി നൽകിത്തുടങ്ങിയത്.

​ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മാത്രം ബാധകമായ ഈ അവധി കാരണം ഏകദേശം 50 കോടിയുടെ വരുമാനം ഒരു ദിവസം കൊണ്ട് സർക്കാരിന് നഷ്ടമാകും. ഈ പണം ബാർ ഉടമകളുടെ കീശയിലേക്കാണ് ഒഴുകിയെത്തുന്നത്. 2021 മുതൽ 2025 വരെയുള്ള കണക്കനുസരിച്ച്, ഈ അവധി കാരണം ബെവ്കോയ്ക്ക് 250 കോടി രൂപയുടെ നഷ്ടമുണ്ടായി.

അതേസമയം, ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ 29 ബാറുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അത് 900 ആയി ഉയർന്നു.