Job Vacancy

തിരുവനന്തപുരത്ത് ക്ലാർക്ക് / ടൈപ്പിസ്റ്റ് ഡെപ്യുട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ക്ലാർക്ക്/ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗേന നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ, ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫോം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ സെപ്റ്റംബർ 3ന് വൈകിട്ട് 5നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in