
കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത നേതാവാണ് വി.ഡി സതീശൻ; പ്രൊമോഷന് തടസ്സമുണ്ടാകില്ല – കെ. മുരളിധരൻ
തൃശ്ശൂർ: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത നേതാവാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രമോഷന് ഭാവിയിലും തടസ്സമുണ്ടാകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന എം.എ. ജോൺ പുരസ്കാര സമർപ്പണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണാകരന്റെ മനസ്സിൽ വേദനയുണ്ടാക്കിയവർ രാഷ്ട്രീയമായി താഴോട്ട് പതിക്കുകയായിരുന്നു. ദേശീയപാത തകർന്നതുപോലെയാണ് ഇവർക്ക് സംഭവിച്ചത്. ഇതിന് കാരണം കരുണാകരനിൽ നിന്ന് കിട്ടിയ ശാപമാണെന്നും മുരളീധരൻ പറഞ്ഞു.
മുരളീധരന്റെ പരാമർശത്തോട് വി.ഡി സതീശനും പ്രതികരിച്ചു. താൻ ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചയാളാണ് കെ.മുരളീധരനെന്ന് സതീശൻ പറഞ്ഞു. മുരളീധരൻ പറഞ്ഞ കാര്യങ്ങൾ നൂറുശതമാനവും സത്യസന്ധമാണ്. അത് കാലം തെളിയിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.