CricketSports

കോഹ്ലി-രോഹിത് യുഗം അവസാനിക്കുന്നു? ലോകകപ്പിന് മുമ്പ് വിരമിക്കാൻ സാധ്യത; നിർണായക നീക്കവുമായി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും അന്താരാഷ്ട്ര കരിയർ അപ്രതീക്ഷിതമായി അവസാനിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഒക്ടോബറിൽ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പര ഇരുവരുടെയും അവസാന മത്സരങ്ങളായി മാറിയേക്കാം.

2027-ലെ ഏകദിന ലോകകപ്പിനുള്ള ടീമിൽ ഇടം നേടാൻ വിജയ് ഹസാരെ ട്രോഫി പോലുള്ള ആഭ്യന്തര ഏകദിന മത്സരങ്ങളിൽ കളിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടതാണ് ഈ നീക്കത്തിന് പിന്നിൽ. ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്ന് നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ച ഈ താരങ്ങൾ ഏകദിന ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
2023-ലെ ലോകകപ്പ് കിരീടം നേടാൻ സാധിക്കാത്തതിന്റെ നിരാശയിൽ നിന്ന് 2027-ൽ കപ്പ് നേടി അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ ഇരുവരും ആഗ്രഹിച്ചിരുന്നു.

എന്നാൽ ബിസിസിഐയുടെ പുതിയ നിർദ്ദേശം അവരുടെ വിരമിക്കൽ നേരത്തെയാക്കാൻ കാരണമായേക്കും. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനെക്കുറിച്ച് നേരത്തെ ബിസിസിഐയും സെലക്ടർമാരും സംസാരിച്ചിരുന്നു. ഈ തീരുമാനം ഭാവിയിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും അവരുടെ കരിയർ വളർത്താനും സഹായകമാകും.