
ക്ഷാമബത്ത: പിണറായി സർക്കാർ നൽകിയത് വെറും 3 ഗഡുക്കൾ, ഉമ്മൻ ചാണ്ടി 10; കുടിശ്ശികയിൽ കേരളം ഒന്നാമത്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) അനുവദിക്കുന്നതിൽ പിണറായി വിജയൻ സർക്കാർ ഉമ്മൻ ചാണ്ടി സർക്കാരിനേക്കാൾ ബഹുദൂരം പിന്നിലാണെന്ന് കണക്കുകൾ. 2011-16 കാലയളവിൽ ഉമ്മൻ ചാണ്ടി സർക്കാർ 10 ഗഡുക്കളായി 74 ശതമാനത്തോളം ക്ഷാമബത്ത അനുവദിച്ചപ്പോൾ, രണ്ടാം പിണറായി സർക്കാർ ഇതുവരെ നൽകിയത് വെറും 3 ഗഡുക്കൾ മാത്രമാണ്. നിലവിൽ 18 ശതമാനം ക്ഷാമബത്ത കുടിശ്ശികയുള്ള കേരളം, ഇക്കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കുടിശ്ശിക പെരുകുന്നു
രണ്ടാം പിണറായി സർക്കാർ ഒൻപത് ഗഡു ക്ഷാമബത്ത നൽകേണ്ട സ്ഥാനത്താണ് ഇതുവരെ 8 ശതമാനം വരുന്ന 3 ഗഡുക്കൾ മാത്രം അനുവദിച്ചത്. കേന്ദ്ര സർക്കാർ 2025 ജൂലൈയിലെ ക്ഷാമബത്ത കൂടി പ്രഖ്യാപിക്കുന്നതോടെ കേരളത്തിലെ കുടിശ്ശിക 21 ശതമാനമായി ഉയരും.
രണ്ടാം പിണറായി സർക്കാർ അനുവദിച്ച ക്ഷാമബത്ത:
- 2021 ജനുവരിയിലെ 2% (അനുവദിച്ചത് 2024 മാർച്ചിൽ)
- 2021 ജൂലൈയിലെ 3% (അനുവദിച്ചത് 2024 ഒക്ടോബറിൽ)
- 2022 ജനുവരിയിലെ 3% (അനുവദിച്ചത് 2025 മാർച്ചിൽ)
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്
അതേസമയം, 2011 മുതൽ 2016 വരെയുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 10 ഗഡുക്കളായി 74 ശതമാനത്തോളം ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിച്ചത്. ഓരോ ആറ് മാസത്തിലും കൃത്യമായി വർധനവ് അനുവദിക്കാൻ അന്നത്തെ സർക്കാർ ശ്രദ്ധിച്ചിരുന്നു.
അതേ സമയം 2011- 16 ലെ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ജീവനക്കാർക്ക് 10 ഗഡു ക്ഷാമബത്തയാണ് ലഭിച്ചത്. 74 ശതമാനത്തോളം ക്ഷാമബത്ത ഉമ്മൻ ചാണ്ടി സർക്കാർ ജീവനക്കാർക്ക് നൽകി.
ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് അനുവദിച്ച ക്ഷാമബത്ത ചുവടെ;
- 2012 ജനുവരിയിലെ 7 ശതമാനം ക്ഷാമബത്ത അനുവദിച്ചത് 2012 ജൂണിൽ
- 2012 ജൂലൈയിലെ 7 ശതമാനം ക്ഷാമബത്ത അനുവദിച്ചത് 2012 നവംബറിൽ.
- 2013 ജനുവരിയിലെ 8 ശതമാനം ക്ഷാമബത്ത അനുവദിച്ചത് 2013 മെയ്.
- 2013 ജൂലൈയിലെ 10 ശതമാനം ക്ഷാമബത്ത അനുവദിച്ചത് 2013 ഡിസംബറിൽ.
- 2011 ജൂലൈയിലെ 7 ശതമാനം ക്ഷാമബത്ത അനുവദിച്ചത് 2011 നവംബറിൽ.
- 2014 ജനുവരിയിലെ 10 ശതമാനം ക്ഷാമബത്ത അനുവദിച്ചത് 2014 ജൂണിൽ.
- 2014 ജൂലൈയിലെ 7 ശതമാനം ക്ഷാമബത്ത അനുവദിച്ചത് 2015 ഫെബ്രുവരിയിൽ.
- 2015 ജനുവരിയിലെ 6 ശതമാനം ക്ഷാമബത്ത അനുവദിച്ചത് 2015 ഓഗസ്റ്റിൽ.
- 2015 ജൂലൈയിലെ 6 ശതമാനം ക്ഷാമബത്ത അനുവദിച്ചത് 2015 നവംബറിൽ.
- 2016 ജനുവരിയിലെ 6 ശതമാനം ക്ഷാമബത്ത അനുവദിച്ചത് 2016 ഏപ്രിൽ 30 ന്.