
JOBJob VacancyKerala Government News
എസ്.സി.ഇ.ആർ.ടി കേരളയിൽ ക്ലർക്ക് ആകാം; ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരളയിൽ (SCERT Kerala) ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിലവിൽ ക്ലാർക്ക് അല്ലെങ്കിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ള ജീവനക്കാർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച്, തങ്ങളുടെ വകുപ്പു മേലധികാരിയിൽ നിന്നുള്ള നിരാക്ഷേപ പത്രം (NOC) സഹിതം സമർപ്പിക്കണം.
അപേക്ഷകൾ അയക്കേണ്ട വിലാസം: ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12.