FootballSports

ഇരട്ട ഗോളുമായി നെയ്മർ! ജുവന്റ്യൂഡിനെ 3-1ന് തകർത്ത് സാന്റോസ് | Neymar Jr

ബ്രസീലിയോ 2025-ൽ ജുവന്റ്യൂഡിനെ 3-1ന് തകർത്ത് സാന്റോസ് തരംതാഴ്ത്തൽ മേഖലയിൽ നിന്ന് പുറത്തുകടന്നു. സൂപ്പർ താരം നെയ്മർ ഇരട്ട ഗോളുകൾ നേടി ടീമിന്റെ വിജയശില്പിയായി. 37 ആം മിനിട്ടിൽ ആയിരുന്നു നെയ്മറുടെ ആദ്യ ഗോൾ പിറന്നത്. 80 ആം മിനിട്ടിൽ ഗോളിയെ പൂർണമായും നിഷ്പ്രഭമാക്കി സ്വതസിദ്ധമായ ശൈലിയിൽ നെയ്മറുടെ വക പെനാൽറ്റി.

വിജയത്തോടെ, സാന്റോസ് 18 പോയിന്റുകൾ നേടുകയും തരംതാഴ്ത്തൽ മേഖല വിട്ട് 15-ാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ നെയ്മർ തുടർച്ചയായി അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കി. 2022 മുതൽ അങ്ങനെ സംഭവിച്ചിട്ടില്ല. 2026 ലോകകപ്പ് കിരിടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബ്രസീലിന് ഏറെ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ് നെയ്മറിൽ നിന്ന് പിറന്ന 2 ഗോളുകൾ.

റോഡ്രിഗോ, എൻഡ്രിക്ക്, വിനീഷ്യസ് ജൂനിയർ എന്നിവർ ബ്രസീൽ നിരയിൽ ഉണ്ടെങ്കിലും നെയ്മറെ പോലെ ഗോൾ അടിക്കാനും അടുപ്പിക്കാനും സാധിക്കുന്ന പ്രതിഭയുടെ അഭാവം ബ്രസീലിനെ അലട്ടുന്നുണ്ടായിരുന്നു. പരിക്കിൽ നിന്ന് മുക്തനായി നെയ്മർ താളം കണ്ടെത്തിയതോടെ ദേശീയ ടീമിൻ്റെ കുപ്പായത്തിൽ നെയ്മറെ താമസിയാതെ കാണാൻ സാധിക്കും. ദേശീയ ടീമിൽ നെയ്മറുടെ റോളിന് മാറ്റം വന്നേക്കാം. ഒരുപക്ഷേ, സെക്കൻഡ് സ്ട്രൈക്കറുടെ റോളിലേക്ക് നെയ്മർ മാറിയേക്കാം.