EducationNews

അതിതീവ്ര മഴ: 3 ജില്ലകളിൽ നാളെ സ്കൂള്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായ സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി മൂന്ന് ജില്ലകളിൽ നാളെ (ഓഗസ്റ്റ് 6, ചൊവ്വാഴ്ച) ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് സമ്പൂർണ്ണ അവധി.

തൃശ്ശൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

കണ്ണൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. അവധി ദിവസം വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസുകൾ നടത്തരുതെന്നും കളക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്.

കാസർഗോഡ്: ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനാലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇവിടെയും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമുണ്ടാകില്ല.