EducationNews

സിബിഎസ്ഇ പത്താം ക്ലാസ് സപ്ലിമെന്ററി പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും

സിബിഎസ്ഇ പത്താം ക്ലാസ് സപ്ലിമെന്ററി പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും. ജൂലൈ 22-ന് പരീക്ഷകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഏറെ ആകാംഷയോടെയാണ് ഫലത്തിനായി കാത്തിരിക്കുന്നത്. അതേസമയം, പ്ലസ് ടു സപ്ലിമെന്ററി പരീക്ഷാഫലം ഓഗസ്റ്റ് 1-ന് സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു.

ഫലം പുറത്തുവന്നാൽ cbse.gov.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, സെക്യൂരിറ്റി പിൻ എന്നിവ ഉപയോഗിച്ച് ഫലം അറിയാൻ സാധിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5-നാണ് പത്താം ക്ലാസ് കമ്പാർട്ട്മെന്റ് ഫലം പ്രഖ്യാപിച്ചത്.

നേരത്തെ, സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ മെയ് 13-നാണ് പ്രഖ്യാപിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതിയ 23,71,939 വിദ്യാർത്ഥികളിൽ 22,21,636 പേർ വിജയിച്ചു. പ്ലസ് ടു പരീക്ഷ എഴുതിയ 16,92,794 വിദ്യാർത്ഥികളിൽ 14,96,307 പേരാണ് വിജയിച്ചത്.